Mony circulation schemes
മണി സർകുലേഷൻ സ്കീം അല്ലെങ്കിൽ പോൺസി സ്കീമുകൾ അംഗങ്ങളായി ചേരുന്ന സമയത്ത് എളുപ്പമായോ വേഗത്തിലോ പണം വാഗ്ദാനം ചെയ്യുന്നു. പിരമിഡ് ഘടനാപരമായ സ്കീമുകളിൽ വരുമാനം കൂടുതലായി ഉല്പന്നങ്ങളുടെ വിൽപ്പനയിൽ നിന്നും അല്ല വരുന്നത്. കൂടുതൽ കൂടുതൽ അംഗങ്ങളെ വരിക്കാരാക്കി അവരിൽ നിന്നും അധികം ഫീസ് വാങ്ങുന്നതിലൂടെ ആണ് പ്രധാനമായും വരുമാനം ഉണ്ടാക്കുന്നത്. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താൻ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണ്. കൂടാതെ പുതിയ അംഗങ്ങളിൽ നിന്നും ശേഖരിക്കുന്ന തുകയുടെ ഒരു ഭാഗം പിരമിഡിന്റെ മുകളിലുള്ള അംഗങ്ങൾക്ക് വിതരണം ചെയ്യും. ഈ ശൃംഖല എവിടെ എങ്കിലും വിച്ഛേദിക്കപ്പെട്ടാൽ പിരമിഡ് തകരും. ഇതു പിരമിഡിന്റെ താഴ് ഭാഗത്തുള്ള അംഗങ്ങളെ ആണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതിലൂടെ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുന്ന പദ്ധതികളാണ് പോൺസി സ്കീമുകൾ. ഇവിടെ ആസ്തി സൃഷ്ടി ഉണ്ടാവുന്നില്ല. അതിനാൽ ഒരു നിക്ഷേപകനിൽ നിന്ന് ശേഖരിച്ച പണം മറ്റു നിക്ഷേപകർക്കു വരുമാനമായി നൽകപ്പെടും. വരുമാനം ഉണ്ടാക്കുന്ന മറ്റ് പ്രവർത്തനങ്ങളൊന്നും ഇല്ലാത്തതിനാൽ, ഒരു നിശ്ചിത സമയം കഴിയുമ്പോൾ ഈ പദ്ധതി പ്രാവർത്തികമാക്കാൻ പറ്റാതെ വരികയും പദ്ധതി പ്രവർത്തിപ്പിക്കുന്നവർക്ക് വാഗ്ദാനം ചെയ്ത വരുമാനം എന്ന് മാത്രമല്ല ശേഖരിച്ച പണം പോലും തിരിച്ചു നൽകാൻ സാധിക്കാതെ വരികയും ചെയ്യും. ഇത്തരം പദ്ധതികൾ തീർച്ചയായും പരാജയപ്പെടുകയും കുറ്റവാളികൾ പണവുമായി അപ്രത്യക്ഷരാവുകയും ചെയ്യുന്നു.
1978 ലെ പ്രൈസ് ചിറ്റ് ആൻഡ് മണി സർക്കുലേഷൻ (ബാനിങ്) ആക്ട് അനുസരിച്ച് പണമിടപാട് / പിരമിഡ് ഘടനാപരമായ പദ്ധതികളും പോൺസി സ്കീമുകളും വഴി പണം സ്വീകരിക്കുന്നത് കുറ്റകരമാണ്. അതു നിരോധിക്കപ്പെട്ടിട്ടുണ്ട്. 1978 ലെ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീം (ബാനിങ്) ആക്ട് പ്രകാരം ഇത്തരം പദ്ധതികളിൽ പണം സ്വീകരിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഏതെങ്കിലും വ്യക്തി ഏതെങ്കിലും ചിട്ടി അല്ലെങ്കിൽ പണമിടപാട് പദ്ധതി പ്രോത്സാഹിപ്പിക്കുകയോ അല്ലെങ്കിൽ നടത്തുകയോ അല്ലെങ്കിൽ അത്തരത്തിലുള്ള ചിട്ടി അല്ലെങ്കിൽ പദ്ധതിയിൽ പണം സ്വീകരിച്ചോ വീണ്ടെടുത്തോ അംഗം ആയി ചേരുകയോ മറ്റുള്ളവരെ അംഗമായി ചേർക്കുകയോ ചെയുന്നത് ഈ ആക്ട് പ്രകാരം ലംഘിക്കപ്പെട്ടിരിക്കുന്നു.
ഈ ആക്ടിൻറെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ നടപടി തുടങ്ങേണ്ടത് അതാത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വം ആണ്.
അത്തരം പദ്ധതികളുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും വിവരങ്ങൾ / പരാതികൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ പോലീസിന്/ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (EOW) നൽകണം. അത്തരത്തിലുള്ള ഏതെങ്കിലും സ്കീമിനെ പറ്റിയുള്ള വിവരങ്ങൾ ഈ ഫോറത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റ് അധികാരികളെ ഇത് അറിയിക്കാം.
https://sachet.rbi.org.in/InvestorAwareness/Investor
https://sfio.nic.in/
There is a ponzy scheme being popular now - Moris coin
മറുപടിഇല്ലാതാക്കൂdeveloped by LR trading