Reselling Business


ഹലോ കൂട്ടുകാരെ, 
 ഫേസ്ബുക്കും വാട്ട്സ് ആപ്പും നിങ്ങൾക്കുണ്ടോ? നിങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണോ? അല്ലെങ്കിൽ ധാരാളം ഫോളോവേഴ്സ് ഉള്ള ഒരു ഫേസ്ബുക്ക് പേജ് നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു ബിസിനസ് അവസരത്തെ കുറിച്ചാണ് ഈ ബ്ലോഗ്.
 ഇതൊരു കമ്പ്യൂട്ടർ യുഗം ആണ്. ഫെയ്സ്ബുക്കും, വാട്സ്ആപ്പും ഇൻസ്റ്റാഗ്രാം എല്ലാം ജീവിതത്തിലെ ഭാഗമായിക്കഴിഞ്ഞു. നമ്മളിൽ മിക്കവർക്കും തന്നെ ഫേസ്ബുക്കിൽ വളരെയധികം സുഹൃത്തുക്കളും ഉണ്ട്. 
 എങ്ങനെയാണ് ഫേസ്ബുക്കും വാട്ട്സ് ആപ്പും ഒരു വരുമാനമാർഗം ആക്കുന്നത്? ഉത്തരം തികച്ചും ലളിതമാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി പേർ വിജയിച്ച ഒരു മേഖല കൂടിയാണിത്. ഒരുപക്ഷേ നിങ്ങൾക്ക് എല്ലാവർക്കും ഈ പദം സുപരിചിതമായിരിക്കും. ഈ ബിസിനസിന്റെ  പേര് റീ സെല്ലിംഗ് ബിസിനസ് എന്നാണ്. 
 എന്താണ് റീ സെല്ലിങ് ബിസിനസ്സിൽ നമ്മൾ ചെയ്യുന്നത്? 
 ആമസോൺ ഫ്ലിപ്കാർട്ട് എന്നീ വെബ്സൈറ്റുകളെ കുറിച്ച് കേൾക്കാത്തവർ ആരും ഇല്ലല്ലോ. റീട്ടെയിൽ മേഖലയിലെ വൻകിട കമ്പനികളാണ് ഇവ രണ്ടും. ഈ വെബ്സൈറ്റുകളിൽ നിരവധി പ്രോഡക്ടുകൾ ഉണ്ട്. ഇവ വിൽക്കുന്നതിനായി ഈ കമ്പനികൾ നമ്മുടെ സഹായം തേടുന്നു.
 പ്രോഡക്ട് വിൽക്കുന്നതിന് കമ്പനികളെ നമുക്ക് എങ്ങനെ സഹായിക്കാം? 
 ഈ കമ്പനികളെ പറ്റിയും അവരുടെ ഉൽപ്പന്നങ്ങളെ പറ്റിയും മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തുകൊണ്ട് കമ്പനിയുടെ ബിസിനസ് പുരോഗതിയിൽ നമുക്ക് ഭാഗഭാക്കാകാം. 
 ചുരുക്കിപ്പറഞ്ഞാൽ ഇവരുടെ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ജോലി. ഇതിനായി നമുക്ക് നവമാധ്യമങ്ങളെ ആശ്രയിക്കാം.
 എങ്ങനെയാണത്? 
 ഇതിനായി ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ധാരാളം വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യുക. അതിൽ നമ്മുടേതായ ഒരു പ്രൊഫൈൽ ഉണ്ടാക്കുക. തുടർന്ന് നമുക്ക് വിൽക്കാൻ ഇഷ്ടപ്പെട്ട ആകർഷകമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് അവയുടെ ലിങ്ക് നവമാധ്യമങ്ങൾ ആയ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്,  ഇൻസ്റ്റഗ്രാം മുതലായവയിലൂടെ ഷെയർ ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിനായി യാതൊരു മുടക്കുമുതലും ആവശ്യമില്ല. ആകെ നമ്മൾ ചെലവഴിക്കുന്നത് നമ്മുടെ സമയവും കുറച്ച് ഇന്റർനെറ്റും ആണ്.
 നമ്മൾ നവമാധ്യമങ്ങളിൽ കൂടി ഷെയർ ചെയ്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഏതെങ്കിലുമൊരാൾ ഉൽപ്പന്നം വാങ്ങിയാൽ അതിന്റെ ഒരു ശതമാനം നമ്മുടെ അക്കൗണ്ടിൽ വരുന്നു. ഇതാണ് റീ സെല്ലിങ് ബിസിനസ്. 
 മറ്റു ബിസിനസ്സുകള് അപേക്ഷിച്ച് റീ സെല്ലിംഗ് ബിസിനസിന് ധാരാളം ഗുണങ്ങൾ ഉണ്ട്.
 ഈ ബിസിനസ് ചെയ്യുന്നതിനായി മുടക്കുമുതൽ ആവശ്യമില്ല.
 ഒരു കട മുറിയോ, പണമോ, ജീവനക്കാരോ, ഇതിനായി വേണ്ട.
 നമ്മുടെ വീടിന്റെ സുരക്ഷിതത്വത്തിന് ഉള്ളിലിരുന്ന്, നമ്മുടെ സമയം അനുസരിച്ച്, യഥേഷ്ടം പൈസ സമ്പാദിക്കാൻ ആവുന്ന ഒരു ബിസിനസ് കൂടിയാണിത്.
 കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ മാസം വളരെ വലിയൊരു തുക നമ്മുടെ ഈ ബിസിനസിൽ കൂടി സമ്പാദിക്കാൻ സാധിക്കും.
 തികച്ചും നിയമപരമായ ഒരു ബിസിനസ് ആണിത്.
 ജോലി ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും എന്തിനേറെ പറയുന്നു വിദ്യാർഥികൾക്ക് കൂടെ അനുയോജ്യമായ ഒരു ബിസിനസ് ആണിത്.
 ഇന്ന് ഈ ബ്ലോഗിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് റീ സെല്ലിംഗ് ബിസിനസിലെ വളരെ പ്രശസ്തമായ ഒരു ആപ്ലിക്കേഷനെ കുറിച്ചാണ്.
 ആമസോൺ വഴിയും, ഫ്ലിപ്കാർട്ട് വഴിയും, ഈ ബിസിനസ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ലാഭം തരുന്ന ഒരു ആപ്ലിക്കേഷൻ ആണ് Meesho,Glowroad, myntra, HIBOS, Earnkaro, dreamsouq
 
 മുകളിലുള്ള ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്തു കൊണ്ട്, പ്ലേസ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നേരിട്ട് കിട്ടുന്നതാണ് തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ വെരിഫൈ ചെയ്തു, നിങ്ങൾക്ക് ഈ ബിസിനസിലേക്ക് യാതൊരു മുടക്കുമുതലും കൂടാതെ പ്രവേശിക്കാവുന്നതാണ്.
 ആപ്ലിക്കേഷൻ തുറക്കുമ്പോൾ തന്നെ നിങ്ങൾക്ക്, എങ്ങനെയാണ് ബിസിനസ് ചെയ്യേണ്ടത് എന്ന് വ്യക്തമാക്കിത്തരുന്ന ഒരു വീഡിയോ മലയാളത്തിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ കാണാവുന്നതാണ്. ഈ വീഡിയോ ശ്രദ്ധിച്ചു കാണുന്നതിലൂടെ ഈ ബിസിനസിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും തീരും. തുടർന്ന് അവരുടെ വൈവിധ്യമാർന്ന തുണിത്തരങ്ങളും മറ്റു ഉൽപ്പന്നങ്ങളും വാട്സാപ്പിലൂടെ യും ഫേസ്ബുക്ക് പേജിലൂടെയും ഷെയർ ചെയ്തു മാസം വീട്ടിലിരുന്നു കൊണ്ട് നല്ലൊരു തുക വരുമാനം ഉണ്ടാക്കാം.
 ഈ ആപ്ലിക്കേഷൻ നിങ്ങളുടെ കൂട്ടുകാർക്കും, കുടുംബക്കാർക്കും, ഷെയർ ചെയ്യുന്നതിലൂടെ മറ്റൊരു വരുമാനവും നിങ്ങൾക്ക് കിട്ടും.
 ഇനി എന്തിന് വെയിറ്റ് ചെയ്യുന്നു? എത്രയും പെട്ടെന്ന് മുകളിൽ പറഞ്ഞ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു കൊണ്ട് ഒരു റീ സെല്ലിംഗ് ബിസിനസ് തുടങ്ങു. ഈ മഹാമാരിയുടെ കാലത്ത് ഈ വരുമാനം നിങ്ങളുടെ കുടുംബത്തിന് ഒരു താങ്ങ് ആകട്ടെ.
9895226632

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം