ഗവൺമെന്റ് MLM ഇൻഡസ്ട്രിയെ നിയമം മൂലം സംരക്ഷിക്കുന്നു. എന്തുകൊണ്ട്?
ആധുനിക കാലഘട്ടം അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്നങ്ങളിൽ ഒന്നാണ് തൊഴിൽ ഇല്ലായ്മ. വികസിത രാജ്യമെന്നൊ വികസ്വര രാജ്യമെന്നൊ ഭേദമില്ലാതെ ലോകമെങ്ങും തൊഴിലാല്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ പോലെ തന്നെ പ്രധാനമാണ് വിദ്യാഭ്യാസം നേടിയവർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വരുമാനം ലദിക്കുന്നില്ല എന്നത് . അഭ്യസ്തവിദ്യരായ 65 ലക്ഷത്തിൽ പരം തൊഴിൽ രഹിതർ ഉള്ള നാടാണ് കേരളം: എല്ലാവർക്കും തൊഴിൽ നൽകാനുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. MBA പാസായവരും BTech പാസായവരും 7000 രൂപ മുതൽ 12000 രൂപ വരെ പ്രതിമാസ ശമ്പളത്തിൽ ജോലി ചെയ്യുമ്പോൾ നിർമ്മാണ മേഘലയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ദിവസ വേതനം 800 രൂപ മുതൽ 1000 രൂപ വരെയാണ്. ( പ്രതിമാസം 20000 രൂപ മുതൽ 25000 ത്സവരെ). മൾട്ടി ലെവൽ മാർക്കറ്റിംഗ് ഇന്ന് ലോക രാജ്യങ്ങളിലെല്ലാം വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്വയംതൊഴിൽ മേഘലയാണ്. തൊഴിൽ രഹിതരായിട്ടുള്ള ചെറുപ്പക്കാർക്കും അധിക വരുമാനം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രയോജനപ്പെടുത്താവുന്ന ഒരു മേഘലയാണ് MLM. 2015-16-ൽ മാത്രം ലോക വിപണിയിൽ 183 ബില്യൺ ഡോളറിന്റെ (ഏകദേശം 12 ലക്ഷം കോടി രൂപ) വ്യാപാരം നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. US, UK, ചൈന, ജപ്പാൻ, സൗത്ത് കൊറിയ ബ്രസീൽ, ജർമ്മനി, മെക്സിക്കൊ ഫ്രാൻസ്, മലേഷ്യ തുടങ്ങിയ രാജ്യത്തെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കന്ന മേഘലയായി MLM ഇൻഡസ്ട്രി മാറിക്കഴിഞ്ഞു. ഗവൺമെന്റ് ഡയറക്റ്റ സെല്ലിന്ഇ ൻഡസ്ട്രിയെ അംഗീകരിക്കുന്നത് തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കുവാൻ സാധിക്കും എന്ന തിരിച്ചറിവുകൊണ്ടാണ്. അതോടൊപ്പം ഈ ഇൻഡസ്ട്രിയുടെ സ്വീകാര്യത മുതലെടുത്ത് ജനങ്ങളെ കബളിപ്പിക്കുന്ന തട്ടിപ്പ് മണി സർക്കുലേഷൻ സ്കീമുകളിൽ നിന്നും ഡയറക്റ്റ സെല്ലിന്ഇൻഡസ്ട്രിയെ രക്ഷിക്കുക എന്ന ഉദ്ദേശ്യവും ഉണ്ട്. 1978-ലെ PCMC ആക്ട് ഉപയോഗിച്ച് പോലീസ് യഥാർത്ഥ ഡയറക്റ്റ സെല്ലിന്പ്രവർത്തകരെ പീഡിപ്പിക്കുന്നത് ഒഴിവായി കിട്ടുവാൻ നിയമ നിർമ്മാണത്തിലൂടെ സാധിച്ചു.
ലോകമാകെ തൊഴിലവസരങ്ങൾ കുറഞ്ഞു വരുന്നതിനാൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അമേരിക്കയിൽ മാത്രം 35ലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതായതായി ഗവൺമെന്റിന്റെ ഔദ്യോഗിക പഠന റിപ്പോർട്ടുകൾ പറയുന്നു. അടുത്ത പത്ത് വർഷങ്ങളിൽ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന തൊഴിലവസരങ്ങളിൽ 55% വും കുറഞ്ഞ വേതനം നൽകുന്നവ ആയിരിക്കും. നിലവിൽ വടക്കേ അമേരിക്കയലെ 90% ആളുകളും 40000 ഡോളറിൽ താഴെ മാത്രം വാർഷിക വരുമാനം ഉള്ളവരായി മാറിക്കഴിഞ്ഞു. ഇവരുടെ അച്ഛനമ്മമാർ ജീവിച്ച അത്രയും സാമ്പത്തിക ഭദ്രതയിൽ ജീവിക്കാൻ രണ്ടംഗ വരുമാനമുള്ള ഒരു കുടുംബത്തിനും ഇന്ന് സാധിക്കുന്നില്ല. 50 വയസുള്ള 75% ആളുകളും 5000 ഡോളറിൽ താഴെ ബാങ്ക് ബാലൻസ് ഉള്ളവരാണ്. 65 വയസാകുമ്പോഴേക്കും ഇവിരിൽ 45% അമേരിക്കക്കാരും ബന്ധുക്കളെ അശ്രയിച്ച് ജീവിക്കുന്നു. 30% ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തകരുടെ തണലിൽ ജീവിക്കുന്നു. എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്നമാണ് തൊഴിൽ അവസരങ്ങളുടെ ഗണ്യമായ കുറവ്. ആധുനിക സാങ്കേതിക വിദ്യകൾ പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിന് വേണ്ടി വരുന്ന MAN Power കുറവാണ്. അതായത് പണ്ട് 10 പേർ ചേർന്ന് ഒരു ദിവസം ചെയ്തിരുന്ന ജോലി ഇന്ന് ഒരാൾക്ക് ഏതാനും മണിക്കൂറുകൾ അലങ്കിൽ മിനിട്ടുകൾ കൊണ്ട് ചെയത് തീർക്കുവാൻ കഴിയുന്ന മെഷീനുകൾ നീലവിലുണ്ട്. ഇത് പരമ്പരാഗതമായ എല്ലാ തൊഴിൽ മേഘലയേയും ബാധിച്ചു. ചില ഉദാഹരണങ്ങൾ ചേർക്കുന്നു . ബാങ്കുകളിൽ ഏർപ്പെടുത്തിയ ഓട്ടോമേഷൻ ബാങ്കിംഗ് മേഘലയിലെ തൊഴിൽ അവസരങ്ങൾ ഗണ്യമായി കുറച്ചിരിക്കുന്നു കാർഷിക മേഘലയിലും ഉത്പാദന മേഘലയിലും ഇനി വരാൻ പോകുന്നത് വിപ്ലവകരമായ ഓട്ടോമേഷനാണ്. റോബോട്ടകൾ മാത്രം പണി എടുക്കുന്ന ഫാക്ടറികൾ, ഡ്രൈവർ ഇല്ലാതെ ഓടുന്ന വാഹനങ്ങൾ, വീട്ടുജോലിക്കും കൃഷിപ്പണിക്കും ഓഫീസ് ജോലിക്കും റോബോട്ടുകൾ തുടങ്ങിയവ ഇനി വരാൻ പോകുന്ന മാറ്റങ്ങളാണ്. ഈ രീതിയിൽ പരമ്പരാഗത തൊഴിൽ അവസരങ്ങളുടെ ഗണ്യമായ കുറവ് ഉണ്ടാകുന്നത് ഒരു വലിയ സാമൂഹിക പ്രശ്നമായി മാറും. ഇത്തരം മാറ്റങ്ങൾ എല്ലാം ഒഴിച്ചുകൂടാനാവത്തതാണ് താനും. പുതിയ സാഹചര്യം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെങ്കിലും, പരമ്പരാഗത തൊഴിൽ മേഘലകൾ നൽകിയിരുന്ന തൊഴിൽ അവസരങ്ങളേക്കാളും എണ്ണത്തിൽ വളരെ ഏറെ കുറവ് ആയിരിക്കും.
ഡയറക്റ്റ സെല്ലിന്പോലെ ഉള്ള സ്വയംതൊഴിൽ അവസരങ്ങൾക്ക് പ്രസക്തമായ സ്ഥാനവും ജനപ്രീതിയും ലഭിക്കുവാൻ ഇടവരുന്ന പ്രധാന സാഹചര്യം ആണിത്. ഇന്ത്യൻ തൊഴിൽ രംഗവും കനത്ത തിരിച്ചടി നേരിട്ട കൊണ്ടിരിക്കുന്ന കാലമാണ്. രാജ്യത്തെ 130 കോടി ജനങ്ങളിൽ ഏകദേശം ഒന്നര കോടിയോളം ജനങ്ങൾ എല്ലാ വർഷവും തൊഴിൽ അന്വേഷകരായി മാറുന്നുണ്ട്. എട്ട് ശതമാനം സാമ്പത്തിക വളർച്ച ഉണ്ടെങ്കിൽ മാത്രമേ തൊഴിൽ ഇല്ലായ്മയ്ക്ക് പരിഹാരം ഉണ്ടാവുകയുള്ളു. എന്നാൽ സാമ്പത്തിക വളർച്ചാ നിരക്ക് കഴിഞ്ഞ വർഷം 7.1ശതമാനത്തിൽ നിന്നും 6.5 ശതമാനത്തിലേക്ക് കുറഞ്ഞതായാണ് കേന്ദ്ര സ്ഥിതി വിവര ഓഫീസ് നൽകുന്ന റിപ്പോർട്ട്. ഇക്കാരണത്താൽ 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കണക്കാക്കുന്നു. ഏറ്റവും കടുതൽ ഉല്പന്നങ്ങൾ ഡയറക്റ്റ സെല്ലിന് മേഘലയിൽ വിൽക്കപ്പെടുന്ന രാജ്യമാണ് USA. വിപണി വിഹിതം 20%. ചൈനയിൽ ഇത് 19% ആണ്. വിപണി വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഇൻഡ്യയുടെ സ്ഥാനം 2014-15-ൽ 22- ആയിരുന്നു. എന്നാൽ 2015-16 ആയപ്പോഴേക്കും 20-ാം സ്ഥാനമായി ഉയർന്നു 2015-16 ലെ കണക്ക് പ്രകാരം ലോകമാകെ 183 ബില്യൺ ഡോളറിന്റെ (ഏകദേശം 12 ലക്ഷം കോടി രൂപ) കച്ചവടം ഡയറക്റ്റ സെല്ലിന് ഇൻഡസ്ട്രിയിൽ നടന്നിട്ടുണ്ട്. 2015-ൽ വിപണിയിലും പ്രവർത്തകരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധന ഉണ്ടായതായി 80 % രാജ്യങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഡയറക്ട് സെല്ലിംഗ് ഇൻസസ്ട്രിയിൽ ഏറെ പുരോഗതി കൈവരിച്ച രാജ്യങ്ങഈണ് US, UK, ചൈന, ജപ്പാൻ, സൗത്ത് കൊറിയ, ബ്രസീൽ, ജർമ്മനി, മെക്സിക്കൊ , ഫ്രാൻസ്, മലേഷ്യ എന്നിവ. *സ്വയം തൊഴിൽ മേഘല എന്നതിലുപരി ഒരു രാജ്യത്തെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ആക്കം കൂട്ടുന്ന സംഘടിതമായ പ്രവർത്തന ശൈലിയും ഈ മേഘലയുടെ മുതൽകൂട്ടാണ്.ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗണ്യമായ പങ്ക് വഹിക്കുവാൻ ഡയറക്റ്റ സെല്ലിന് വ്യവസായത്തിന് കഴിയുന്നുണ്ട്. ഇന്ത്യൻ സാമൂഹിക സാമ്പത്തിക വ്യവസ്ഥയോട് സാമ്യമുള്ള രാജ്യമായ മെക്സിക്കോയിൽ ഇന്ത്യൻ ജനസംഖ്യയുടെ പത്തിലൊന്ന് ജനങ്ങളേ ഉള്ളു. എന്നാൽ ഡയറക്റ്റ സെല്ലിന്ഇൻസസ്ട്രി യുടെ വിപണി ഇന്ത്യയെക്കാൾ 8 മടങ്ങ് വലുതാണ്. In India, because of Govt regulation, MLM has become a respectable industry.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ