ട്രേഡിങ് കമ്പനികളിൽ പണം ഇൻവെസ്റ്റ് ചെയ്യുന്നവർ ഇത് വായിക്കാതെ പോകരുത്


വൻ ലാഭം കൊയ്യാൻ പറ്റുന്ന മേഖലയായിട്ടും എന്തുകൊണ്ട് പല 'ട്രേഡിങ് കമ്പനികളും' പൊട്ടിപ്പോകുന്നു എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഉത്തരം ലളിതമാണ്.
അവരൊന്നും ട്രേഡ് ചെയ്യുന്നില്ല; പച്ചയായ മണി റോളിങ്ങിലൂടെ നെറ്റ്വർക്ക് ആയിരങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് വികസിപ്പിക്കുക എന്നതിനപ്പുറം ഒരു സാമ്പത്തിക കാഴ്ചപ്പാടുകളും അവർ വെച്ചു വെച്ചുപുലർത്തുന്നുമില്ല.

വിശദീകരിക്കാം.
ഏറ്റവും ചുരുങ്ങിയത് 10% റഫറൽ കമ്മീഷനും 10% ബൈനറി കമ്മീഷനും കൊടുക്കുന്നവരാണ് മിക്ക കമ്പനികളും.
40% ഉം 50% ഉം കൊടുക്കുന്നവർ വരെയുണ്ട്.

അങ്ങനെയാണെങ്കിൽ ഒരു ലക്ഷം രൂപ ഇൻവെസ്റ്റ്മെൻ്റ് വരുമ്പോൾ സ്പോട്ടിൽ തന്നെ ബൈനറിയും റഫറലുമായി 20% തൊട്ടുമുകളിലുള്ള ഉള്ള ആൾക്ക് ലഭിക്കുന്നു.

അതിൻറെ മുകളിൽ ബൈനറി മാച്ച് ആകുന്ന ആളുകൾക്കൊക്കെ 10% വീതം ലഭിക്കുന്നു!!
പിന്നെ കമ്പനിയിലേക്ക് ഫണ്ട് എങ്ങനെ പോകും?

ഒരു വലിയ ശതമാനം തുകയും ഇടനിലക്കാർക്ക് വിതരണംചെയ്തു കഴിയും.

ട്രേഡ് ചെയ്യാൻ ഫണ്ടോ അജണ്ടയോ വിവരമോ ഇല്ലാത്തവരാണ് ട്രേഡിങിൻ്റെ പേരിൽ ഫണ്ട് കളക്ട് ചെയ്യുന്നത്.

ഏതാനും പിഡിഎഫ് രേഖകളോ വാക്കുകളിൻമേലുള്ള ഗ്യാരണ്ടിയോ ഒന്നും ഇൻവെസ്റ്റ് ചെയ്യാൻ ആധാരമാക്കരുത്.
മറിച്ച് എളിയ ബുദ്ധി കൊണ്ട് ചിന്തിക്കുക.
മിനിമം നമ്മൾ അയക്കുന്ന ഫണ്ടെങ്കിലും കമ്പനിയിലേക്ക് എത്തുന്നുണ്ടോ എന്ന്.

അടച്ചാക്ഷേപിക്കുകയല്ല.
ട്രേഡിംഗ് മേഖലയിലെ അതികായനായ സ്റ്റീഫൻ ഡേവിഡ് നേതൃത്വം നൽകുന്ന കാപിറ്റൽ ട്രേഡിങ് പോലുളള കമ്പനികൾ ബൈനറി സിസ്റ്റത്തിലല്ലാതെ പ്രവർത്തിച്ച് വിപ്ലവം രചിച്ചിട്ടുണ്ട്.

അത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ ബാക്കി എവിടെ പണം നിക്ഷേപിക്കുമ്പോഴും രണ്ടുവട്ടം ആലോചിക്കണം.

കടപ്പാട് 
ഗിരീഷ് മാധവൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം