പുതിയതായി ഡയറക്ട് സെല്ലിംഗ്ൽ ജോയിൻ ചെയ്തവരുടെ ശ്രദ്ധയ്ക്ക്.


90% വ്യക്തികളും ഈ ബിസിനസ്സ് ൽ പിടിച്ചു നിൽക്കാത്തതിന്റെ കാരണങ്ങൾ നിങ്ങൾ  അറിഞ്ഞിരിക്കണം.

1. യാഥാർത്ഥ്യ ബോധമില്ലാതെ കടന്നു വരുന്നു...

പെട്ടെന്നു പണമുണ്ടാക്കാം എന്ന ധാരണയിലാണ് ഭൂരിഭാഗം പേരും കടന്നു വരുന്നത്. സൗജന്യമായി കിട്ടിയതു കൊണ്ടു മാത്രം  ആണ് പലരും ഇവിടേക്ക് എത്തി നോക്കിയതു പോലും. പ്രതീക്ഷകൾ തെറ്റുന്നതുകൊണ്ടാണ് പലരും മതിയാക്കി സ്ഥലം വിടുന്നത്. തെറ്റായ പ്രതീക്ഷകൾ വച്ചു പുലർത്തുന്നതുകൊണ്ട് നിരാശരാകുന്നു എന്നതാണ് യാഥാർത്യം...

ഇത് മറ്റൊരു ജോലി പോലേ അല്ല. ഇത് ഒരു ശമ്പളത്തിന്റെ replacement ഉം അല്ല. പിന്നെയോ ?
അദ്ധ്വാനം ആവശ്യമുള്ള ഒരു business system build ചെയ്യലാണ്. ഒരു business project ആദ്യം പൂർത്തിയാക്കിയാലേ പണം വരവ് ഉണ്ടാകുകയുള്ളൂ. ഇതിന് ഒരു ജോലിക്കാരന്റെ മാനസികാവസ്ഥ അനുയോജ്യമല്ല. ആരോ ഓടിക്കുന്ന ബസ്സിലെ വെറും ഒരു യാത്രക്കാരനായി കഴിഞ്ഞു കൂടി വല്ലതും തടയുമോ എന്ന മാനസികാവസ്ഥയാണ് 90% തൊഴിലാളികൾക്കും ഉള്ളത്. ഇവിടെ വേണ്ടത് ഒരു സംരഭകന്റെ മാനസികാവസ്ഥയിൽ ഉത്തരവാദിത്തവും ചുമതലയും സ്വയം ഏറ്റെടുത്ത്  നടത്തലാണ്....

2. ഒരു Network ന്റെ ശരിയായ മൂല്യം തിരിച്ചറിയാനാകാതെ പോകുന്നു...

ഇത് ഒരു B quadrant എന്ന് വിശേഷിപ്പിക്കപ്പെടുന്ന,ഒരു billion dollar  business Project ആണ്. ഒരു sustainable ഉം മാനം മുട്ടെ  വളരുന്നതുമായ ഒരു വലിയ Business System വികസിപ്പിക്കലാണ്. നിങ്ങൾ കണ്ടു വന്നിട്ടുള്ള ഏതൊരു  വലിയ business നേക്കാൾ ആഴവും പരപ്പുമുള്ള ഒരു business ആണ് ഇത്. കാരണം, ഈ business ന്റെ scope ഉം Leverage ഉം Scalablity യും മറ്റൊരു business ലും ഇല്ല. അതുകൊണ്ടാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ business എന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ 60 വർഷങ്ങളിൽ ഈ ലോകത്ത് ഏറ്റവുമധികം കോടീശ്വരൻമാരെ സൃഷ്ടിച്ചത് ഈ വ്യവസായം ആണ്. Cheap ഉം Fast ഉം ആയ Technology യുടെ സഹായത്തോടെ താരതമ്യേന വളരെ വേഗം ഈ Business വളർത്തിയെടുക്കാനും കഴിയും. ഏതൊരു സാധാരണക്കാരനും ഒരു B quadrant business ൽ പങ്കെടുക്കാൻ കഴിഞ്ഞതും, Ultra Rich ആയിത്തീരാനും Ultra Rich investments നടത്താൻ കഴിഞ്ഞതും Network Marketing Business നിലവിൽ വന്നതിനു ശേഷം മാത്രമാണ്. ഇത് തിരിച്ചറിയാതെ പോകുന്നതുപോലെ ഒരു വിഡ്ഢിത്തം ഈ കാലഘട്ടത്തിൽ ചെയ്യാനില്ല. പ്രവർത്തിപ്പിക്കാൻ ഒരു ശ്രമം പോലും നടത്താതെ വെറുതെ കിട്ടിയ ഈ Ultra Rich business Engine  ഉപേക്ഷിച്ചു പോകുക എന്നത് അവനവനോടും കുടുംബത്തോടും ചെയ്യുന്ന വഞ്ചനയാണ് എന്നതാണ് യാഥാർത്ഥ്യം...

3. അർഹിക്കുന്ന വില കൊടുക്കാൻ തയ്യാറാകുന്നില്ല...
 
ഇത്രയൊക്കെ മേൻമയുള്ളതാണെങ്കിൽ എന്തുകൊണ്ടാണ് ഭൂരിഭാഗവും പിടിച്ചു നിൽക്കാത്തത്..!?
വന്നു ചേരുന്ന ഭൂരിഭാഗം വ്യക്തികളും ഒരു B quadrant business ന്  അർഹിക്കുന്ന വില കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട്.
എന്തു വില?
രൂപയുടെ വില മാത്രമേ, ഒരു business capital മാത്രമേ ഇവിടെ കൊടുക്കേണ്ടാത്തതായിട്ടുള്ളൂ. ഒരു business ചെയ്യുന്നതിന് കൊടുക്കേണ്ട  മാനസികവും ശാരീരികവും ആത്മീയവും  വൈകാരികവുമായ വില ഒരു ജോലിയേക്കാൾ വളരെ കൂടുതലാണ്. അർപ്പണബോധവും,  ശ്രദ്ധയും, ഉത്തരവാദിത്ത ബോധവും കൂടുതലാണ്.
പണമുണ്ടാക്കുന്നതിനു മുമ്പ് ഈ വില കൊടുക്കാൻ ഭൂരിഭാഗം  വ്യക്തികൾ തയ്യാറല്ല.  അവർ മാറി മാറി വരുന്ന binary കളിൽ കേറിയിറങ്ങി   ഭാഗ്യം പരീക്ഷിക്കുന്നു. വർഷങ്ങൾ അലഞ്ഞു തിരിയുന്നു. ഒരു ജോലിയിൽ നിന്നുള്ള വരുമാനം പോലും നിലനിർത്താൻ സാധിക്കാതെ, ഒരു ജോലിക്കാരനെക്കാളും മോശം സാമ്പത്തികാവസ്ഥയിൽ അലഞ്ഞു തിരിഞ്ഞ് ഒടുവിൽ ഏതെങ്കിലും സാമൂഹ്യ വിരുദ്ധ Money chain ലേക്കോ investment  plan ലേക്കോ വലിച്ചെറിയപ്പെടുന്നു. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മതി. അലസരും ലക്ഷ്യബോധവുമില്ലാത്ത യുവതലമുറയിൽ പ്പെട്ട ധാരാളം വ്യക്തികൾ പെട്ടെന്ന് ധനികരാകാൻ വേണ്ടി ആളെപ്പിടുത്ത പരിപാടികളിലൂടെ പാഞ്ഞു നടക്കുന്നത് കാണാം...

4. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തത ഇല്ലായ്മ...

ഈ business വിജയിക്കാനാവശ്യമായ step by step clarity ഇല്ല. എന്താണ് ചെയ്യേണ്ടത് എന്താണ് പറയേണ്ടത് എന്ന വ്യക്തതയില്ലാതെ, balance ഇല്ലാതെ,ആത്മവിശ്വാസവും പ്രചോദനവും (self confidence and motivation)മാത്രം കൈമുതലായി നീങ്ങുന്നു. അവനവനും കൂടെയുള്ളവർക്കും അപകടം സൃഷ്ടിച്ചു കൊണ്ട് അന്ധമായി വണ്ടിയോടിക്കുന്നു...

5. ശരിയായ ഒരു B quadrant വ്യക്തിത്വവികസന പദ്ധതി  നടപ്പാക്കുന്ന ടീമിനെയോ upline നെ യോ Mentor നെ യോ  അന്വേഷിച്ചു കണ്ടെത്തുന്നില്ല.

മാനസികമായി , ഒരു സൈക്കിൾ ഓടിക്കണം എന്ന് ആഗ്രഹിക്കാനും Free ആയി കിട്ടുമെങ്കിൽ Stand ൽ ഇട്ട cycle ന് മുകളിൽ കയറിയിരിക്കാനും പെട്ടെന്ന് കഴിയും. പക്ഷെ അതോടിക്കാനുള്ള balance ലഭിക്കുന്നതിനു മുമ്പ് പല തവണ ശാരീരികമായി വീഴേണ്ടതായും  മാനസികമായി അതിന് സുസജ്ജമാകുകയും വേണം. ഓരോ വീഴ്ചയ്ക്കും ഒടുവിൽ വികാരപരമായി തകർന്നു പോകാതെ  സൂക്ഷിക്കുകയും തിരിച്ചു വരികയും  വേണം.
ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കില്ല. സമയം എടുക്കും. ഈ  പരിവർത്തനം ആവശ്യമായ  പരീക്ഷണങ്ങളുടെ സമയത്ത് നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഉള്ള കമ്പനിയെയും കമ്മ്യൂണിനെയും Mentor നെയും തിരഞ്ഞെടുക്കാത്തവരൊന്നും ഒരു പരിധി വിട്ട് വളരാൻ സാഹചര്യം ഇല്ല എന്നതാണ് വാസ്തവം. സ്വന്തമായി ഒരു employee, self employed മനോഭാവത്തിൽ നിന്നും ശീലങ്ങളിൽ നിന്നും ഒരു B quadrant business മനോഭാവത്തിലേക്കും ശീലങ്ങളിലേക്കും വൈദഗ്ധ്യത്തിലേക്കും വളരാൻ കഴിയുന്നവർ വിരളമാണ്. അവിടെയാണ് വളരാനുള്ള ശരിയായ ഒരു  അന്തരീക്ഷം ലഭ്യമാകേണ്ടതിന്റെ,ശരിയായ ഒരു mentor ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത...

6. എന്താണ് വേണ്ടത്?

1.ഏറ്റവും കുറഞ്ഞത് 3 മാസം മുതൽ 6 മാസം  വരെയുള്ള കാലയളവ്, വരുമാനത്തിൽ കണ്ണു വയ്ക്കാതെ ഒരു critical rank  പൂർത്തിയാക്കാൻ കഠിനമായി പരിശ്രമിക്കണം. (ഈ കാലയളവിൽ പിടിച്ചു നിൽക്കാൻ ആവശ്യമായ വരുമാനം മറ്റേതെങ്കിലും work ചെയ്ത് കണ്ടെത്തുകയാണ് നല്ലത്) Part time ആയി ഈ business ചെയ്തു തുടങ്ങുന്നതാണ്  അഭികാമ്യം. കഠിനാധ്വാനം നിങ്ങളെ മാനസികവും ശാരീരികവും ആത്മീയവും വൈകാരികവുമായി  മെച്ചപ്പെടുത്തും.
2. സ്ഥിരമായി zoom meetings/trainings ൽ പങ്കെടുക്കുക.
നിങ്ങളുടെ ചുറ്റുമുള്ള ഭൂരിഭാഗം വരുന്ന employee, self employed അന്തരീക്ഷത്തിൽ നിന്നും കുതറി മാറി, ദിവസേന  ഒരു മണിക്കൂറെങ്കിലും സ്ഥിരമായി, നിങ്ങളെ ജീവിതത്തിന്റെ മറുവശത്തേക്ക് നയിക്കാൻ കെൽപ്പുള്ളവരുമായി, നിങ്ങളെ BUILD ചെയ്യാൻ കഴിയുന്നവരുമായി ബന്ധപ്പെട്ടു ,നിരന്തരമായി തുഴഞ്ഞു നിന്ന് മുന്നോട്ടു പോകുക.
3.നിങ്ങൾ സ്വയം മെച്ചപ്പെടാൻ തയ്യാറാകുക. ചിന്തകളിലും സംസാരങ്ങളിലും പ്രവൃത്തികളിലും Richness കൊണ്ടുവരിക. ദാരിദ്ര്യം കൊണ്ടുവരാതിരിക്കുക.
വായിക്കുന്നതും കേൾക്കുന്നതും കാണുന്നതും നിങ്ങളുടെ best നെ പുറത്തു കൊണ്ടുവരുന്ന കാര്യങ്ങളായിത്തീരട്ടെ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം