ഒരറിവും ചെറുതല്ല

QNET ഇൽ പണം സമ്പാദിച്ചു കാറുകള്‍ സ്വന്തമാക്കി എന്ന് പറയുന്ന വാർത്തയുടെ പിറകിലെ യഥാർത്ഥ സത്യാവസ്ഥ ഇതാണ്.. ഇതാണ് സത്യം. ഇങ്ങനെ ആണ് ഒരാൾ QNET ഇൽ ബിസിനസ് എന്ന രീതിയില്‍ കബളിപ്പിക്കപ്പെടുന്നത് അല്ലാതെ ഇവരുടെ കള്ളത്തരങ്ങള്‍ നേരത്തെ അറിഞ്ഞിട്ടല്ല ഇതില്‍ ആരും ഇരകളായിത്തീരുന്നത്. ഇവിടെ നിക്ഷേപിക്കുന്ന പണത്തിന് ഫ്രാഞ്ചൈസി കൊടുക്കലോ ഡീലര്‍ഷിപ്പ് കൊടുക്കലൊ ബിസിനസ്സ് കൊടുക്കലോ ഒന്നുമില്ല.
=============
STEP BY STEP
______________ 

1)പെട്ടൊന്ന് ഒരു സുപ്രഭാതത്തില്‍ ഒരു സുഹ്യത്ത് കുശലന്വേഷണങ്ങള്‍ അറിയുവാന്‍ വിളിക്കുന്നു. സംഭാഷണത്തിന്റെ ഇടയില്‍ ഫാമിലിയെ കുറിച്ചും ജോലിയെക്കുറിച്ചും കൂടുതല്‍ ചോദിച്ചറിയുന്നു. തിരച്ചങ്ങോട്ട് അവന്റെ ജോലിയെക്കുറിച്ചും ഫാമിലിയെ കുറിച്ചും ചോദിക്കുകയാണെങ്കില്‍ അവന്റെ മുന്‍കാലങ്ങളിലെ അവസ്ഥയില്‍ നിന്നും എത്രയോ വിറ്റ്യാസമുള്ളതായി പറയുന്നു. അപ്പെ എന്താണ് അവന്റെ പരിപാടി എന്ന് ചോദിക്കുകയാണെങ്കില്‍ അവന്‍ ഒരു ബിസിനസ്സ് സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പറയും.

2)എന്താണ് ബിസിനസ്സ് എന്ന് ചോദിക്കുകയാണെങ്കില്‍ ക്യൂ ഐ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള മണിച്ചെയ്ന്‍ കമ്പനിയായ ക്യൂനെറ്റ് എന്ന യഥാര്‍ത്ത പേര് മറച്ച് വെച്ചുക്കൊണ്ട് മലേഷ്യന്‍ ബെയ്സിഡ് എന്നും ഹോംങ്കോംങ് ബെയ്സിഡ് എന്നും പറയുന്ന വാവാസന്‍ ഗ്രൂപ്പ് എന്ന വ്യാജ പേരില്‍ ആമസോണ്‍ ഫ്ലിക്കാര്‍ട്ട് പോലെ ഇ-കൊമേഴ്സ് രീതിയിലുള്ള ബിസിനസ്സിനെക്കുറിച്ച് അറിയുന്നു.

3)സാധനങ്ങളും സേവനങ്ങളും B2C ആയും B2B ആയും വില്‍ക്കുന്ന വിര്‍ച്വല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പാണെന്ന് പറയും. 5 ഷോപ്പ് 6 ഷോപ്പ് 7 ഷോപ്പ് 10 ഷോപ്പ് എന്നിങ്ങനെയുള്ള ഡീലര്‍ഷിപ്പുകളും ഫ്രാഞ്ചൈസി എടുക്കലാണെന്നും പറയാറുണ്ട്. 

3)എന്ത് സാധനങ്ങളാണ് വില്‍ക്കുന്നതെന്ന് ചോദിക്കുകയാണെങ്കില്‍ Rent a Car, ഹോളിഡേ പാക്കേജും, Education Packages, Health & Wellness Products കള്‍ ഇതെല്ലാമാണ് ഇ-കൊമേഴ്സ് രീതിയില്‍ ബിസിനസ്സ് ചെയ്യുന്നതെന്ന് പറയും. ഇങ്ങനെ 400 ഓളം പ്രൊഡകറ്റുകളും സര്‍വ്വീസുകളും ഉണ്ടെന്ന് പറയും. വരുമാനം സാധനങ്ങള്‍ വില്‍ക്കുന്നതിന് അനുസരിച്ചായിരിക്കും. 10 ശതമാനം വരെ കമ്മീഷന്‍ കിട്ടും എന്നൊക്കെ പറയും. ഉദാഹരണത്തിന് അവന്‍ 100 കോടിയുടെ കച്ചവടം ഉണ്ടാക്കിയാല്‍ അവന്‍ക് പത്ത് കോടി വരെ കമ്മീഷന്‍ ലഭിക്കും.

3)ഇതെല്ലാം കേട്ട് അതിശയം തോന്നിയ വ്യക്തി തനിക്കൊരു അവസരം ഈ കമ്പനിയില്‍ കിട്ടുമൊ എന്ന് ചോദിക്കുകയാണെങ്കില്‍ അവന്‍ പറയും ഇതിലിപ്പൊ അവസരങ്ങളൊന്നുമില്ല. അവന്‍ക് എങ്ങനെയെക്കയോ അവസരം കിട്ടിയതായും ലോകത്തിലെ ചില ഭാഗ്യവാന്മാരായ ചുരുക്കം ചിലയാളുകള്‍ക്ക് മാത്രമേ ലഭിക്കുകയൊള്ളൂ എന്നും പറയും. കൂടാതെ ഇന്റര്‍വ്യൂ അറ്റണ്ട് ചെയ്ത് അതിലൂടെ വിജയിക്കണം. ഭയങ്കര പാടാണ് ഇന്റര്‍വ്യൂ അറ്റണ്ട് ചെയ്യുക എന്നത്. ഇന്റര്‍വ്യൂ വിജയിച്ചാല്‍ നീ രക്ഷപ്പെട്ടെന്നും ഇപ്പൊ നിലവില്‍ ഒരു വേക്കന്‍സി ഒന്നും ഇല്ലാ എന്നും അവന്‍ പറയും. അതിന് ശേഷം എപ്പോഴും തിരക്കിലാണ് തിരക്കിലാണ് എന്നു പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കലാണ് സാധാരണയായി കണ്ടു വരാറുള്ളത്. 

4)കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പറയും എടോ ഞാന്‍ അന്ന് പറഞ്ഞ ബിസിനസ്സിലേക്ക് സീരിയസ്സായി വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുള്ള ഒരാളെ ആവിശ്യമുണ്ടെന്ന് തന്റെ സീനിയര്‍ പാര്‍ടണര്‍ ചോദിച്ചിട്ടുണ്ടെന്ന്. താന്‍ സീരിയസായിട്ടാണെ ഈ അവസരത്തെ കാണുന്നത് എന്നും അവന്‍ ചോദിക്കും. അങ്ങനെയാണെങ്കില്‍ തിരിച്ചറിയല്‍ രേഖ അവന്റെ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാന്‍ പറയും. 

5)അങ്ങനെ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറയും ഇന്റര്‍വ്യൂ Zoom ലൂടെയോ അല്ലെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊ ആകാം. കോവിഡിന്റെ നിയന്ത്രങ്ങള്‍ ആയതിനാല്‍ ഇപ്പോള്‍ Zoom ലൂടെ Interview ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. അടിപൊളി ഡ്രസ്സ് ഇടാന്‍ പറയും ടീ ഷര്‍ട്ടും മുണ്ടുകളും ഒഴിവാക്കാന്‍ പറയും. ഇന്റര്‍വ്യൂ ചെയ്യുന്ന സീനിയര്‍ പാര്‍ടണറോട് തിരിച്ചങ്ങോട്ട് ഒന്നും ചോദിക്കരുത് എന്നും പറയും.തിരിച്ചങ്ങോട്ട് അങ്ങോട്ട് ചോദിക്കുകയാണെങ്കില്‍ ഇന്റര്‍വ്യൂ തോല്‍ക്കുമത്രെ.

    A- QNET എന്നത് ഒരു ഇൻവെസ്റ്റ്മെന്റ് സ്കീം അല്ല..ഡയറകട് സെയിൽസുമല്ല അത് പക്കാ മണിച്ചെയ്നാണ്. അത് എങ്ങനെ എന്ന് ചോദിച്ചാല്‍ 20 രൂപയുടെ പപ്പടം വാങ്ങി അതിന്റെ കവര്‍ മാറ്റി നല്ല രീതിയില്‍ ഡിസൈന്‍ ചെയ്ത ഒരു അടി പൊളി കവറു ക്കൊണ്ട് അത് ജപ്പാനീസ് പപ്പടമെന്ന് പേര് നല്‍കി 1000 രൂപ വിലയിട്ടാല്‍ എന്താകും സഥിതി അത് തന്നെയാണ് ക്യൂനെറ്റ് എന്ന തട്ടിപ്പ് കമ്പനിയുടെ സാധനങ്ങളിലും കാണാന്‍ സാധിക്കുന്നത്. 120 രൂപ വിലയുള്ള അര ലിറ്റര്‍ വെളിച്ചെണ്ണയുടെ പാക്കിംങ്ങ് കവര്‍ മാറ്റി അത് ഒരു ടോണിക് രൂപത്തിലാക്കി വിര്‍ജിന്‍ കോക്കണറ്റ് ഓയില്‍ എന്ന പേരും ഇട്ട് അതിന്റെ വില 2500 രൂപയ്ക്കു മുകളില്‍ ഇട്ടു. അതുപോലെത്തന്നെ മാര്‍ക്കറ്റില്‍ 600 രൂപയ്ക്കു കിട്ടുന്ന വാച്ചുകള്‍ക്ക് ക്യൂനെറ്റില്‍ 65000 ത്തിനുമുകളില്‍ വില ഇട്ടിരിക്കുന്നു. ഇങ്ങനെയുള്ള ഉഡായിപ്പ് സാധനങ്ങള്‍ 5 ലക്ഷം കൊടുത്ത് വാങ്ങിപ്പിക്കാന്‍ വേണ്ടിയാണ് ഇവരുടെ മുകളില്‍ പറഞ്ഞിട്ടുള്ള പൊറാട്ട് നാടകങ്ങള്‍. ഈ സാധനങ്ങള്‍ ജനങ്ങള്‍ നേരില്‍ കണ്ടാല്‍ ആരും വാങ്ങുകയില്ല. 5 ലക്ഷത്തിന് പകരമായി ലഭിക്കുന്നത് പതിനായിരം രൂപയക്കു താഴെ വരുന്ന സാധനങ്ങള്‍. ബാക്കി വരുന്ന 490,000/- രൂപ മണിച്ചെയ്ന്‍ ഇടപാടായി മാറുന്നു. അതിന്റെ പത്ത് ശതമാനം അപ് ലൈന്‍സ് വീതിച്ചെടുക്കുന്നു.

   B- ഇവിടുത്തെ ബിസിനസ് രീതി ട്രെഡിഷണൽ രീതിയിലുള്ള തട്ടിപ്പ് അല്ലാത്തത് കൊണ്ട് തന്നെ കുറച്ച് കാര്യങ്ങൾ പഠിച്ചെടുക്കേണ്ടതുണ്ട് റെഡി ആണോ? സാദാ രീതിയിൽ ഉള്ള തട്ടിപ്പും ഇ കോമേഴ്‌സ് രീതിയിൽ ഉള്ള തട്ടിപ്പും വ്യക്തമായി ഇവിടെ പഠിപ്പിച്ച് കൊടുക്കും.

   C- QNET എന്നത് ഒരു മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് ഒന്നും അല്ല. മണിച്ചെയ്ന്‍ എന്ന രീതിയില്‍ ഈ സുഹൃത്തിന്റെ കൂടെ 5 വർഷം കൂടെ നിന്ന് തട്ടിപ്പ് നടത്താന്‍ തയ്യാറാണോ? 

  D- ഡയറക്റ്റ് സെല്ലിങ് രീതിയില്‍ ആണ് തട്ടിപ്പ് നടത്തേണ്ടത്. ഇവരുടെ സാങ്കല്‍പ്പിക കെട്ടു കഥകള്‍ കേട്ട് ഇതില്‍ വീണുപോയവരുടെ സാമ്പത്തിക ബാധ്യത നികത്താന്‍ വേണ്ടി സ്വന്തം സുഹ്യത്തിനേയും ബന്ധുക്കളെയും വഞ്ചിക്കുന്ന രീതിയിലാണ് ഇവിടെ ഇവരുടെ സ്വപനങ്ങള്‍ മറ്റുള്ളവരിലേക്ക് മാര്‍ക്കറ്റിംഗ് ചെയ്യുന്നത്. ഇതില്‍ പെട്ടവര്‍ IR കളായി മാറുന്നു.

ഈ മുകളിൽ ചോദിച്ചിട്ടുള്ള ഓരോ QUESTION ന്നും YES എന്ന് പറഞ്ഞ ഒരാൾ മാത്രേ QNET ഇൽ തട്ടിപ്പ് START ചെയ്യുന്നുള്ളൂ.

പിന്നീട് നിയമ വിരുദ്ധമായിട്ടുള്ള പ്രോസസ്സ് പ്രോഡക്റ്റ് Or SERVICE PURCHASE എല്ലാം കഴിഞ്ഞു തട്ടിപ്പ് START ചെയ്യുന്നു

💢💢💢💢💢💢💢💢💢💢
പിന്നീട് ചിലരിൽമാത്രം സംഭവിക്കുന്നതാണ് അപകടകരം ഇത് ഇന്ത്യയില്‍ ലീഗലാണെന്നും ഒരുപാട് രാഷ്ട്രീയ നേതാക്കന്മാര്‍ ശുപാര്‍ഷ ചെയ്തെന്നും വ്യാജേനെ ആളുകളെ പറ്റിച്ച് ഇവർ കുണ്ടില്‍ ചാടിക്കുന്നു. ആളുകളെ വിശ്വാസ വഞ്ചന നടത്തി വ്യാജേനെ സര്‍ക്കാറിന്റെ മുദ്രപേപ്പറില്‍ ഒപ്പിടീക്കുന്നു. വിവരവും വിദ്യഭ്യാസവുമില്ല ഈ പാവങ്ങളെ ഈ നാറികള്‍ ലോക്കാക്കുന്നു.

🌹🌹🌹🌹🌹🌹🌹🌹🌹
പക്ഷെ ആയിരങ്ങൾ QNET Infinity കാരുടെ വഞ്ചനക്കിരയായി ഇന്നും ദുരിതം അനുഭവിക്കുന്നുണ്ട്. 

QNET നെ പുറത്ത് നോക്കി കാണുന്നവർക്ക് മനസ്സിലാക്കാൻ വേണ്ടി മാത്രം സമർപ്പിക്കുന്നു

വാൽ കഷ്ണം :-ഇവിടെ ആര് ആരെയാണ് യഥാർത്ഥത്തിൽ വഞ്ചിക്കുന്നത്.. QNET ലെ ഓരോ തട്ടിപ്പ് സംഘങ്ങള്‍ ഓരോ രാജ്യത്തിന്റെയും റൂൾസിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ ഒരുപാട് രാജ്യങ്ങളില്‍ കഴിഞ്ഞ 23 വർഷമായി നിരോധിച്ചു വരികയാണ്. ഒരുപാട് രാജ്യങ്ങളില്‍ ഈ കമ്പനി ആ രാജ്യങ്ങളുടെ റൂൾ VIOLATE ചെയ്ത ഒരുപാട് പബ്ലിക് നോട്ടീസുകളും റിപ്പോര്‍ട്ടുകളും ഗൂഗിളില്‍ ലഭ്യമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം