അറിവിലൂടെ ആരോഗ്യം......
ജനസംഖ്യയിൽ 60 ശതമാനവും ജീവിതശൈലി രോഗങ്ങൾ ആയി കഴിഞ്ഞെന്ന്
കണക്കുകൾ സൂചിപ്പിക്കുന്നു
അതിൽ പകുതി പേർക്കും അവർക്ക് അസുഖമാണെന്ന് അറിയുകപോലുമില്ലത്രേ
ഏതെങ്കിലും ഒരു ആശുപത്രിയിൽ ഏതെങ്കിലുമൊക്കെ ചെക്കപ്പ് ചെയ്യുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും രോഗലക്ഷണം കാണുമ്പോഴോ മാത്രമേ നമ്മൾ അത് അറിയുകയുള്ളൂ.
ഇന്നു നാം നേരിടുന്ന 80 ശതമാനം രോഗങ്ങളും ജീവിതശൈലി രോഗങ്ങൾ ആണ് അഥവാ ശരീരത്തിൽ മർമ്മപ്രധാനമായ ഒന്നോ അതിലധികമോ ആന്തരാവയവങ്ങൾക്ക് നാശം സംഭവിക്കുന്ന രോഗങ്ങളാണ് (രോഗാണുക്കൾ വേറെയും) പക്ഷേ രോഗം എന്നു നമ്മൾ പറയുന്ന ഷുഗറും പ്രഷറും ഹാർട്ട് അറ്റാക്കും സന്ധിവേദനയും പൊണ്ണത്തടിയും ഒക്കെ രോഗലക്ഷണങ്ങൾ മാത്രമാണെന്ന് വിദഗ്ധർ പറയുന്നു
മാത്രമല്ല ഒന്നോ അതിലധികമോ ആന്തരാവയവങ്ങൾക്ക് ഭാഗികമായി നശിച്ചു അതിനുശേഷം മാത്രമേ നമ്മൾ അറിയുകയുള്ളൂ ഈ അവസ്ഥയിൽ രോഗത്തിൽ നിന്ന് ഒരു തിരിച്ചുപോക്ക് അസാധ്യമാവുകയും ചെയ്യുന്നു ഈയൊരു അവസ്ഥയിൽ മാത്രമേ നമ്മൾ ഒരു ഡോക്ടറുടെ അടുത്ത് എത്തുന്നുള്ളൂ അതുകൊണ്ടാണ് ആരോഗ്യ മേഖല ഇന്ന് ഇത്രയധികം പുരോഗമിച്ചിട്ടും നമ്മുടെ ഇടയിൽ ജീവിതശൈലി രോഗങ്ങളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നത്
ഇപ്പോൾ ലഭ്യമാകുന്ന ചികിത്സാരീതികൾ കൊണ്ട് ഈ രോഗലക്ഷണങ്ങൾക്ക് താത്കാലികമായ ആശ്വാസം കിട്ടുമെങ്കിലും മറുവശത്ത് ആന്തരാവയവങ്ങൾ കൂടുതൽ കൂടുതൽ നാശത്തിലേക്ക് പോകാനുള്ള ഒരു സാധ്യത സംജാതമാകുകയും ചെയ്യുന്നു
മാത്രമല്ല ഈ അവയവങ്ങളെല്ലാം ഒന്നിനൊന്ന് പൊരുത്തപ്പെട്ടു കിടക്കുന്നതുകൊണ്ട് ഒരു അവയവത്തിന് കഴിവു കുറവ് മറ്റ് അവയവങ്ങളിലേക്കും ബാധിക്കുന്നു അങ്ങിനെ രോഗലക്ഷണങ്ങളുടെ എണ്ണം കൂടുകയും ആയുസ്സ് കുറയുകയും ചെയ്യും
ആഹാരം+ വ്യായാമം+ വിശ്രമം+ മനശക്തി= സൗഖ്യം (wellness)
Wellness എന്നത് അസുഖമില്ലാത്ത അവസ്ഥയല്ല ശരീരത്തിലെ ആരോഗ്യമുള്ള അവസ്ഥയാണ് അതിനായി ആധുനിക ജീവിതത്തിൽ പ്രയോഗിക ജീവിതത്തിൽ അനുസൃതമായ ചില ജീവിത രീതികളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
അറിവിലൂടെ ആരോഗ്യം
ഒരു ഹെൽത്തി ഫാമിലി ഗ്രൂപ്പ് സംരംഭം
ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ