പ്രമേഹരോഗം നിയത്രണത്തിലാക്കം

ലോകത്ത് 42 കോടി പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലാകട്ടെ ജനസംഖ്യയുടെ അഞ്ചുശതമാനംപേർക്ക് രോഗമുണ്ടെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു. എന്നാൽ ആശങ്കവേണ്ടെന്നും രോഗം കണ്ടെത്തി തുടർചികിത്സ നടത്തിയാൽ രോഗത്തെ വരുതിയിൽ വരുത്താമെന്നും ഡോക്ടർമാർ പറയുന്നു. അതുപോലെ വ്യായാമത്തിൽ ഊന്നി ജീവിതശൈലി ക്രമീകരിക്കുകയും അനുയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുകയും പ്രമേഹചികിത്സയിൽ പ്രധാന്യമുളളതാണ്.
പ്രമേഹരോഗികൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പയറുവർഗങ്ങൾ. സസ്യജന്യ പ്രോട്ടീന്റെ കലവറയാണിവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും. സങ്കീർണമായ അന്നജമായതിനാൽ പതുക്കെ മാത്രമേ ദഹിക്കൂവെന്നതും മെച്ചമാണ്. ഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും പയറുവർഗങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നീ ധാതുക്കളും പയറുവർഗങ്ങളിലടങ്ങിയിട്ടുണ്ട്.
വീഡിയോ മുഴവൻ കാണുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം