ആരോഗ്യവും അഴകും തരുന്ന ബദാം
സൗന്ദര്യത്തിനും ആരോഗ്യത്തിനും വീട്ടിൽ കരുതൂ ബദാം എന്നു ധൈര്യപൂർവം ഇനി കൂട്ടുകാരോടു നിങ്ങൾക്കും പറയാം. വൈറ്റമിൻ ഇ, ഡി എന്നിവ ധാരാളമടങ്ങിയ ബദാം ഇന്നു പ്രകൃതിദത്തമായി ലഭിക്കുന്ന ഏറ്റവും മികച്ച മോയിസ്‌ചറൈസർ ആണ്. ബദാമിൽ അടങ്ങിയിരിക്കുന്ന ‘ഫാറ്റ്’ ,കൊളസ്‌ട്രോൾ ഏറ്റവും മികച്ച രീതിയിൽ കുറയ്‌ക്കുകയും നിങ്ങളെ സ്ലിം ആക്കുവാൻ ഉപകരിക്കുകയും ചെയ്യും.
പരുപരുത്ത അകംതൊലിക്കുള്ളിൽ പോഷണങ്ങളുടെ സമൃദ്ധിയുണ്ട് ബദാമിന്. ഫലവർഗഗങ്ങളിൽത്തന്നെ ഉന്നതസ്‌ഥാനീയനാണിത്. ആരോഗ്യവും അഴകും തരുന്ന ബദാം പല സുന്ദരീസുന്ദരൻമാരുടെയും നിത്യഭക്ഷണത്തിലുമുണ്ട്. ദിവസവും മൂന്നുനാലു ബദാം കുതിർത്ത് കഴിക്കുന്നത് ഏറെ ഉത്തമമെന്ന് ബദാം ആരാധകരുടെ അനുഭവം. ഉണക്കപ്പഴമായ ബദാം ഒന്നാന്തരം മോയ്‌സച്ചറൈസറാണ്. വിറ്റമിൻ ഇയുടെ കലവറയും. ബദാം എണ്ണ മിക്ക സൗന്ദര്യവർധകങ്ങളുടെയും സോപ്പുകളുടെയും ഒഴിവാക്കാനാവാത്ത ഘടകമാണ്.
ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണെന്നതാണ് ബദാമിന്റെ ഏറ്റവും വലിയ മെച്ചം. ബദാമിലുള്ള ഒൻപത് ഫിനോലിക് സംയുക്‌തങ്ങളിൽ എട്ടും ആന്റി ഓക്‌സിഡന്റാണ്. ഇവയെല്ലാം ശരീരത്തിൽ വേഗം ആഗിരണം ചെയ്യപ്പെടുന്നതും കൊളസ്‌ട്രോൾ അളവ് കുറയ്‌ക്കുന്നതുമാണ്. വിറ്റമിൻ ഇയ്‌ക്കൊപ്പം ബി കോംപ്ലക്‌സും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിറ്റമിൻ ഇ ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും സംഘർഷം ഇല്ലാതാക്കുകയും ചെയ്യും. ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ബദാം.
കുതിർത്ത ബദാം അരച്ചു പാലിൽ ചേർത്തു കുട്ടികൾക്കു കൊടുക്കുന്നതും നല്ലതാണ്.
ദഹനത്തിന് ഏറ്റവും ഉത്തമമാണു ബദാം. വയർ ശുദ്ധീകരിക്കുവാനും ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കുവാനും ഇടയ്‌ക്ക് 2 സ്‌പൂൺ ബദാം എണ്ണ കുടിക്കുന്നത് ഫലം ചെയ്യും.
വെറും വയറ്റിൽ കുതിർത്ത ബദാം (5 എണ്ണം) നിത്യവും കഴിക്കുന്നത് ചർമ സൗന്ദര്യം നിലനിർത്തും.
എല്ലാ ദിവസവും മനോഹരമായി പോഷിപ്പിക്കുന്ന ചർമ്മത്തിന് Persona പ്രീമിയം മോയ്സ്ചറൈസിംഗ് സോപ്പ് ഉപയോഗിച്ച് സ്വയം പരിചരിക്കുക. സ്വീറ്റ് ബദാം ഓയിൽ, ഗ്ലിസറിൻ, വിറ്റാമിൻ ഇ എന്നിവയുടെ ഗുണങ്ങളാൽ ഇത് സമ്പുഷ്ടമാണ്. മധുരമുള്ള ബദാം ഓയിൽ സമൃദ്ധമായ മോയ്സ്ചറൈസിംഗ് നൽകുന്നു, ചർമ്മത്തെ മൃദുവും മൃദുവും മിനുസമാർന്നതുമാക്കുന്നു. ഗ്ലിസറിൻ നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ലോക്ക് ചെയ്യുകയും ചെയ്യുന്ന ഒരു ഹ്യുമെക്റ്റന്റായി പ്രവർത്തിക്കുന്നു. വിറ്റാമിൻ ഇ നിങ്ങളുടെ കോശങ്ങളെ നശിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ