നമ്മെപറ്റി കുറെയേറെ വിവരങ്ങൾ?


1. ആണുങ്ങളുടെ ശരീരം, ദിനം പ്രതി നാല്‍‌പതോളം രോമമോ മുടിനാരുകളോ പൊഴിക്കുമ്പോൾ പെൺ ശരീരം നഷ്ടപെടുത്തുന്നത് എഴുപതോളം മുടിയിഴകളാണ്.
2. നിങ്ങളുടെ രക്തത്തിന് കടലിനോളം തന്നെ ഉപ്പുരസം കാണും.
3. ഒരോരുത്തരും ഉറങ്ങി നേരം വെളുക്കുമ്പോൾ, രാത്രിയിലേക്കാൾ നീളം കൂടിയവരായിരിക്കും. 
4. നമ്മുടെ ഹൃദയം ദിനേനെ ഒരായിരം വട്ടമെങ്കിലും രക്തചംക്രമണം നടത്തപെടുന്നു.
5. നമ്മുടെ ഒരോരോ കൺപീലികൾക്കും നൂറ്റമ്പതോളം ദിവസം വരെ ആയുസ്സുണ്ട്.
6. ഏകദേശം അഞ്ഞൂറോളം കൺപീലികൾ ഒരാൾക്കുണ്ടാകും.
7. ഒരു സാധാരണ മനുഷ്യ ശരീരം നൂറ് ബില്യൺ അതായത് നൂറും, പിന്നെ പന്ത്രണ്ട് പൂജ്യവും ചേർത്താലുള്ള സംഖ്യക്ക് തത്തുല്യമായ നാഡീ കോശങ്ങളാൽ നിർമ്മിതമാണ്.
8. വേവിക്കാത്ത ഭക്ഷണം പകുതി നേരം കൊണ്ട് ദഹിക്കും, അതായത് വേവിച്ചാൽ ദഹിക്കാൻ വേണ്ടത് ഇരട്ടി സമയം.
9. നമ്മുടെ എല്ലുകൾ സാധാരണ കോൺക്രീറ്റിനേക്കാൾ (കമ്പികളിട്ട് ബലപെടുത്താത്ത തരം) നാലുമടങ്ങ് ശക്തിയുള്ളതാണ്.
10. സാധാരണയായി നമ്മുടെ രസമുകുളങ്ങൾ ഒരോരോ പത്തു ദിവസം കൂടുമ്പോഴും പുനർനിർമ്മിക്കപെടും.
11. കാല്‍ മുട്ടിലെ ചിരട്ടയില്ലാതെ ജനിക്കുന്ന നാം രണ്ടു മുതൽ ആറു വയസ്സുവരെ പ്രായത്തിലാണ് പ്രകൃതിയാലത് സ്വായത്തമാക്കുന്നത്. 
12. കുട്ടികളുടെ വളർച്ച പൂക്കളുടെ കാലമായ വസന്തകാലത്ത് കൂടുതലായിരിക്കും.
13. നമ്മുടെ കണ്ണുകൾ ജനിക്കുമ്പോഴുള്ള വലുപ്പം, വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും നിലനിറുത്തുമെങ്കിലും മൂക്കും ചെവിയുമെല്ലാം എന്നും വളർന്നുകൊണ്ടേയിരിക്കും.
14. മുന്നൂറോളം എല്ലുകളുമായ് ജനിക്കുന്ന നമോരോരുത്തരും ഇരുനൂറ്റിയാറ് എല്ലുമാത്രമുള്ളവരായാണ് പ്രായപൂർത്തിയെത്തുക.
15. നമ്മുടെ അസ്ഥികൂടം ഇരുപത്തിയാറായിരം എല്ലുകളാൽ നിർമ്മിതമാണ്.
16. നമ്മുടെ മുടിയും നഖവും ഒരേ പദാർത്ഥത്താൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.
17. നമുക്കൊന്നു തുമ്മണമെങ്കിൽ ശരീരം അതിന്റെ എല്ലാ പ്രവർത്തനങ്ങളും അതായത് ഹൃദയ സ്പന്ദനംപോലും നിർത്തിവെയ്ക്കണം!
18. നാം തുമ്മുമ്പോൾ മൂക്കിലൂടെ വായു നൂറ്റിയറുപതോളം കിലോമീറ്റർ വേഗതയിലാണ് പ്രവഹിക്കുക.
19. നമ്മുടെ നാവിന്റെയത്ര ശക്തിയുള്ള മസിൽ ശരീരത്തിൽ വേറേയില്ലാ!
20. ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ വയർ വായിൽ നിന്നും ഏകദേശം ഏഴു സെക്കന്റ് ദൂരത്തിൽ മാത്രമാണ്.
21. കുട്ടികളിൽ മുതിർന്നവരേക്കാൾകൂടുതൽ രസമുകുളങ്ങൾ കാണും.
22. സാധാരണയൊരു വ്യക്തിക്ക് ആറോളം തവണ മലമൂത്ര വിസർജനത്തിനായി പോകേണ്ടിവരും.
23. നമ്മുടെ ഏറ്റവും വലിയ മസിലിൽ തന്നെയാണ്; നാമോരോരുത്തരും ഉപവിഷ്ടരാകുന്നത്.
24. എന്നാൽ നമ്മുടെ കേൾവിയെ സഹായിക്കും ചെവിയിലാണ് നമ്മുടെ ഏറ്റവും ചെറിയ മസിൽ ഉള്ളത്.
25. നമ്മുടെ ശരീരത്തിനു വേണ്ടത്; പ്രകൃതിദത്തമായ സോഡിയമാണ്, അല്ലാതെ സോഡിയം ക്ലോറൈഡ് എന്ന ഉപ്പല്ല. 
26. ചില സമയങ്ങളിൽ നമുക്ക് നമ്മുടെ തൊലി ചുട്ടു പൊള്ളുന്നതായി തോന്നുന്നെങ്കിൽ ശരീരത്തിലപ്പോഴുണ്ടാകും; ജലദൗർലഭ്യത്തെ, കാണിക്കുന്നതാണ്.
27. ശരീരത്തിന് വെള്ളം; ഭക്ഷണത്തേക്കാൾ പ്രധാന്യമുള്ള ഊർജ്ജദായിനിയാണ്!
28. കരള്‍; നമ്മുടെ ശരീരത്തിലെത്തപെടുന്ന; എണ്ണയും ഉപ്പും പുറം തള്ളി, മിക്ക ആന്തരീകാവയവങ്ങളേയും പുനര്‍നവീകരിക്കുന്നു.
29. പ്രമേഹം പാരമ്പര്യരോഗമായി തുടരാന്‍ സഹായിക്കുന്നത് നമ്മുടെ പാരമ്പര്യമായി തുടരുന്ന ഭക്ഷണശീലമാകാം. 
30. ഉപ്പിട്ട ഭക്ഷണം തന്നെയാണ് പ്രമേഹമടക്കം പല രോഗങ്ങള്‍ക്കും പ്രധാന ഹേതു.
31. പതിനൊന്നു വയസ്സിനു മേലേയുള്ള മുതിര്‍ന്നവര്‍, ആയിരത്തി അഞ്ഞൂറിലേറേ മില്ലീ ഗ്രാം, അതായത് മുക്കാല്‍ ടീ സ്പൂണിലേറേ സോഡിയം; ഒരു ദിവസം കഴിക്കരുത്.
32. ഉപ്പ്, ശരീരത്തില്‍ ജലാംശം തങ്ങിനില്‍ക്കാനും, നീരുണ്ടാകാനും, ശ്വാസകോശത്തിലും കിഡ്നിയിലുമെല്ലാം അണുബാധയുണ്ടാകാനും പ്രധാന കാരണമാകും.?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം