രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവെ പറയും. ആരോഗ്യം നല്കുമെന്നു മാത്രമല്ല, വയറിനെ ബാധിയ്ക്കുന്ന പല അസുഖങ്ങള്ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഭക്ഷണം കഴിച്ച ശേഷം ചൂടുവെള്ളം കുടിയ്ക്കുന്നത് കൊഴുപ്പു കട്ടി പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. 

1) രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും. പല അസുഖങ്ങളും അകലുകയും ചെയ്യും.

2) ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.

3) രാവിലെ വെള്ളം കുടിയ്ക്കുന്നത് ശോധനയെ സഹായിക്കും. ഇതുവഴി വിശപ്പു വര്ദ്ധിയ്ക്കും. ശരീരത്തിന് ഊര്ജം ലഭിയ്ക്കും.

4) തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.

5) കുടല്‍ വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്.

6) ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും. അപചയപ്രക്രിയ ശക്തിപ്പെടുന്നത് തടിയും കൊഴുപ്പും കുറയ്ക്കും.

7) ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

8 ) ചര്മത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് തിളങ്ങുന്ന ചര്മം നല്കും.

9) ശരീരത്തിന്റെ പ്രതിരോധശേഷി വര്ദ്ധി പ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം