ഇന്ത്യയിൽ ഡയറക്റ്റ് സെല്ലിങ് /മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസിന് നിയന്ത്രണം ...സത്യമെന്ത് ?


ഡയറക്റ്റ് സെല്ലിങ് & നെറ്റ്‌വർക്ക് മാർക്കറ്റിംഗ് രംഗത്തെ ചൂട് പിടിച്ച ചർച്ച വിഷയങ്ങളിൽ ഒന്നാണ് ഇന്ത്യ ഗോവെര്മെന്റ് ഈ മേഖലയിൽ പുതുതായി ഏർപ്പെടുത്തിയ നിയമങ്ങൾ. ഈ നിയമങ്ങൾ നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളെയും ബാധിക്കുമെന്ന് ഒരു വിഭാഗം പറയുമ്പോൾ മറ്റൊരു വിഭാഗം ഒരു തരത്തിലും ബാധിക്കില്ല എന്ന് പറയുന്നു. എന്താണ് സത്യം ?. 90 ദിവസം കഴിയുമ്പോൾ അറിയാം എത്ര കമ്പനികൾ നിയമ പ്രകാരം മുന്നോട്ടു പോകുമെന്നും അല്ലെങ്കിൽ പൂട്ടിപോകുമെന്നും,പുതുതായി തുടങ്ങുമെന്നും. കാത്തിരുന്ന് കാണാം. ഈ പുതിയ നിയമങ്ങളെ പറ്റിയും നിലവിൽ മാർക്കറ്റിൽ നിലനിൽക്കുന്ന സാഹചര്യങ്ങളിലേക്കും ഒന്ന് കണ്ണോടിച്ചപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഇവിടെ പങ്കു വെക്കട്ടെ. ഇതിൽ തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക. തെറ്റുകൾ ഉണ്ടേൽ കമെന്റ് ആയും നേരിട്ടും അറിയിക്കുക.

എന്താണ് ഡയറക്റ്റ് സെല്ലിങ് - 
ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിനായി മുൻനിര ആഗോള ബ്രാൻഡുകളും ചെറുകിട, സംരംഭക കമ്പനികളും ഉപയോഗിക്കുന്ന റീട്ടെയിൽ ചാനലാണ് ഡയറക്ട് സെല്ലിംഗ്. അതായതു കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങളും ,സേവനങ്ങളും കമ്പനിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഡയറക്റ്റ് സെല്ലേഴ്സ് വഴി തങ്ങളുടെ അവസാന ഉപയോക്താവിലേക്കു നേരിട്ട് എത്തിക്കുന്നു. ഡയറക്റ്റ് സെല്ലേഴ്സ് കമ്മിഷൻ നേടുന്നു. ഇവിടെ ഡയറക്റ്റ് സെല്ലേഴ്‌സിന് പ്രോഡക്റ്റ് ഉപയോക്താവിന് വിറ്റാൽ മാത്രം ആണ് കമ്മിഷൻ ലഭിക്കാൻ അർഹത. ഈ ചാനലിൽ വിറ്റഴിക്കുന്ന പ്രൊഡക്ടുകൾ ഓപ്പൺ മാർക്കറ്റിൽ ലഭിക്കുന്ന സാധനങ്ങൾ ആണേൽ വിലക്കുറവിൽ കൊടുക്കണം. ഇനി വില കൂടുതൽ ആണെകിൽ അതിനു ഓപ്പൺ മാർക്കറ്റിൽ ലഭിക്കുന്ന പ്രൊഡക്ടുകളെക്കാൾ എന്തെങ്കിലും വെറൈറ്റി ഉണ്ടായിരിക്കണം/അല്ലെങ്കിൽ ഓപ്പൺ മാർക്കറ്റിൽ ലഭ്യമായ പ്രോഡക്റ്റ് ആയിരിക്കരുത്. എന്തായാലും ഡയറക്റ്റ് സെല്ലെർക്കു എളുപ്പം വിൽക്കാനും,കമ്മിഷൻ നേടാനും കഴിയുന്ന പ്രോഡക്റ്റ് & സർവീസ് ആണ് ഡയറക്റ്റ് സെല്ലിങ്ങിൽ ഉണ്ടായിരിക്കേണ്ടത്.

എന്താണ് മൾട്ടിലെവൽ മാർക്കറ്റിംഗ് -
മുകളിൽ പറഞ്ഞ ഡയറക്റ്റ് സെല്ലിങ് രീതിയിലേക്ക് , ഡയറക്റ്റ് സെല്ലെർക്കു കമ്മിഷൻ ലഭിക്കാൻ ഒന്നോ അതിലധികമോ സോഴ്സ് കൂടി ലഭിക്കുന്നു എന്നുണ്ടെകിൽ അത് മൾട്ടിലെവൽ മാർക്കറ്റിംഗ് ആയി. ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വരുമാനം നേടുന്നതും,ഫാസ്റ്റ് ഗ്രോവിങ് ആയിട്ടുള്ള ഒരു രീതി ആണിത്. ഇവിടെ ഒരു ഡയറക്റ്റ് സെല്ലെർ താൻ ചെയ്തു വിജയിപ്പിച്ച,വരുമാനം നേടുന്ന തന്റെ ഈ ബിസിനസിലേക്കു തന്റെ പ്രൊഡക്ടുകൾ ഉപയോഗിച്ച് സംതൃതിപ്പെട്ട ഉപയോക്താക്കളെ ഇതേ ബിസിനസ് ചെയ്യാൻ ക്ഷണിക്കുന്നു അല്ലെങ്കിൽ ഉപയോക്താവ് ബിസിനെസ്സിൽ ജോയിൻ ചെയ്യാൻ താല്പര്യപെട്ടു സമീപിക്കുന്നു. തന്റെ വിജയ രഹസ്യം, ബിസിനസ് രീതികൾ തുടങ്ങിയവ പാർട്ണറെ പഠിപ്പിക്കുന്നു. പുതിയ പാർട്ണർ കമ്പനിയിൽ ജോയിൻ ചെയ്തു പ്രൊഡക്ടുകൾ വാങ്ങി കഴിയുമ്പോൾ ഒരു നിശ്ചിത തുക കമ്മീഷൻ ആയി നേടുന്നു. ഇങ്ങനെ ഒരു ഡയറക്റ്റ് സെല്ലെർ തന്റെ ഉപയോക്താക്കളെ ബിസിനസ് ചെയ്യാൻ പ്രാപ്‌തരാക്കി ഒരു ടീം ആയി വർക്ക് ചെയ്യുമ്പോൾ നല്ല രീതിയിൽ ഉത്പന്നങ്ങൾ വിറ്റു പോകും, അങ്ങനെ ടീം ബിൽഡ് ആയി വർക്ക് ചെയ്യുമ്പോൾ നടക്കുന്ന ഒരു ബിഗ് ബിസിനസ് ടേൺ ഓവറിന്റെ ഒരു കമ്മീഷൻ ഈ നെറ്വർകിൽ ഉള്ള എല്ലാവര്ക്കും വീതിച്ചു കിട്ടുന്നു. ഇതു വിവിധ ലെവലുകളിൽ നിന്നും കമ്മിഷൻ നേടാൻ സാധിക്കും. ബട്ടർ ഫ്ലൈ എഫ്ഫക്റ്റ് എന്ന് പറയുന്ന പോലെ.  

ജനകീയമാക്കാൻ പറ്റുന്ന ഒരു പുതു പ്രോഡക്റ്റ്/സർവീസ് , മികച്ച കോംപെസൻഷൻ പ്ലാൻ ഉണ്ടെങ്കിൽ കൂടുതൽ ആളുകൾ പ്രോഡക്റ്റ് ഉപയോക്താക്കൾ ആകും,നെറ്റ്‌വർക്ക് ബിസിനസ് ചെയ്യാൻ താല്പര്യപ്പെടും. ചേരുന്ന എല്ലാവര്ക്കും മികച്ച വരുമാനം സമ്പാദിക്കാനും കഴിയും. ഈ ചാനലിൽ വിറ്റഴിക്കുന്ന പ്രൊഡക്ടുകൾക്കും വെറൈറ്റി ഉണ്ടായിരിക്കേണ്ടത് ആണ്. ഇപ്പോൾ ഒരു കമ്പനി ജനകീയമാക്കാൻ സാധിക്കും എന്ന് കരുതുന്ന ഒരു ഇന്നൊവേറ്റീവ് പ്രോഡക്റ്റ് ഉണ്ടാക്കി മാർക്കറ്റിൽ ഇറക്കാൻ നോക്കുന്നു എന്ന് കരുതുക. ഈ ഉത്പന്നം ഒരു വട്ടം ഒരു ഉപയോക്താവ് ഉപയോഗിച്ച് കഴിഞ്ഞാൽ മികച്ച അനുഭവം നൽകാനും ,വീണ്ടും ആവശ്യപ്പെടും എന്നും കരുതുക. പക്ഷെ ഈ ഉത്പന്നം മാർക്കറ്റ് (പരസ്യം) ചെയ്യാൻ,മാർക്കറ്റിംഗ് ചാനൽ സെറ്റ് ചെയ്യാൻ ആവശ്യമായ പണം ഈ സംരംഭകന്റെ കയ്യിൽ ഇല്ല എങ്കിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു ബിഗ് സെയിൽസ് ചാനൽ ആണ് മൾട്ടി ലെവൽ നെറ്റ്‌വർക്ക് ചാനൽ. ഈ ചാനലിലൂടെ പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യുന്നത് കസ്റ്റമേഴ്സ് ആണ്. മൗത് പബ്ലിസിറ്റി ആണ് .പ്രോഡക്റ്റ് മാർക്കറ്റിങ് & പബ്ലിസിറ്റി ഈ നെറ്വർക്കിലെ ആളുകൾ ചെയ്യുന്നു . തല്ഫലം ആയി സംരംഭകൻ താൻ പരസ്യത്തിനും,മൊത്തക്കച്ചവടം-ചില്ലറ കച്ചവടം തുടങ്ങിയ ലെവലുകളിൽ കൊടുക്കാൻ ഉദ്ദേശിക്കുന്ന മാർജിൻ പ്രോഡക്റ്റ് വിപണത്തിനു സഹായിച്ച നെറ്വർക്കിലെ മുഴുവൻ കസ്റ്റമേഴ്സിനും വീതിച്ചു നൽകുന്നു. 
ഈ ചാനലിൽ പ്രൊമോട്ട് ചെയ്യുന്ന പ്രോഡക്റ്റ് തീർച്ചയായും ഒരു വെറൈറ്റി,മാർക്കറ്റിൽ പുതിയത് ,യൂണിക്നെസ് എന്നിങ്ങനെ നിരവധി സവിഷേധ ഉണ്ടാകും. ഒരു ഡയറക്റ്റ് സെല്ലെർ തന്റെ കസ്റ്റമേരോട് പ്രൊഡക്ടിനെപ്പറ്റി പറഞ്ഞാൽ വളരെ പെട്ടന്ന് അട്ട്രാക്ട ആകും.ബിസിനസ് പ്ലാൻ ആയിരിക്കില്ല ഇവിടെ പ്രൊമോട്ട് ചെയ്യപ്പെടുന്നത് . മറിച് പ്രോഡക്റ്റ് - സർവീസ് ആയിരിക്കും. കള്ളമില്ല ...ചതിയില്ല ...വഞ്ചന ഇല്ല....തട്ടിപ്പു ഇല്ല ...ആർക്കു വേണേലും ജോയിൻ ചെയ്യാം . പാർട്ട് ടൈം ആയിട്ടോ ,ഫുൾ ടൈം ആയിട്ടോ പ്രവർത്തിക്കാം. എന്ത് സുന്ദരമായ ബിസിനസ് പ്ലാൻ അല്ലെ ? സത്യത്തിൽ നിങ്ങൾക്കു ഇപ്പോൾ തോന്നുന്നുണ്ടോ എന്തുകൊണ്ടാണ് ഗവണ്മെന്റ് ഈ സെയിൽസ് രീതി നിരോധിച്ചെതെന്ന് ? നിരവധി ആളുകളും കുടുംബങ്ങളും ഈ രീതി വഴി സമ്പാതിക്കുന്നുണ്ട് ഇന്ത്യയിൽ. ഇവരുടെ ഒകെ അന്നം മുട്ടിച്ചു സർക്കാർ എന്തിനു ഈ ചാനൽ നിരോധിച്ചു ????? എന്നാൽ കേട്ടോളു .. ഈ രീതി നിരോധിച്ചിട്ടില്ല. നിയന്ത്രണം ആണ് കൊണ്ട് വന്നിരിക്കുന്നത്. (നിരോധിച്ചിട്ടില്ല എന്ന് കേൾക്കുമ്പോൾ ചിലർക്ക് എന്നോട് ചെറിയ നീരസം തോന്നാം, ക്ഷമിക്കുക ബാക്കി കൂടി വായിക്കുക) 
ഇനി മുതൽ മുകളിൽ പറഞ്ഞിരിക്കുന്ന രീതി അതുപോലെ ചെയ്യുന്ന കമ്പനികൾക്ക് മാത്രം ഇനി ബിസിനസ് ചെയ്യാം. 

എന്താണ് ഇപ്പോൾ അല്ലെങ്കിൽ ഇതുവരെ നടന്നിരുന്നത് ?

ദിവസവും നമ്മൾ ഈ രംഗത്തെ തട്ടിപ്പു വാർത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. എങ്ങനെ ആണ് ഈ തട്ടിപ്പുകൾ ഈ മേഖലയിൽ നടക്കുന്നത്. നോക്കാം. നിങ്ങൾക്കറിയാലോ പിരമിഡ് & മണി റോട്ടഷൻ പോൺസി സ്കീംസ് തുടങ്ങിയവ ഇന്ത്യയിൽ വളരെ നാളുകൾക്കു മുൻപേ നിരോധിക്കപ്പെട്ട രീതികൾ ആണെന്ന്. (ഈ രീതികൾ എന്താണെന്ന് ഞാൻ വിശദീകരിക്കുന്നില്ല. അറിയില്ലേൽ ഒന്ന് യൂട്യൂബിൽ സെര്ച്ചിക്കോ. എന്നിട്ടു ബാക്കി വായിക്കാം) ഈ രംഗത്ത് മുൻപ് ഉണ്ടായിരുന്നവരോ/ കമ്പനികളോ തങ്ങൾക്കു ഇത്തരം സ്കീമുകൾ നിരോധിക്കപ്പെട്ടതിനാൽ ഇത് നടത്താൻ ഒരു മറയായി മൾട്ടി -ലെവൽ മാർക്കറ്റിംഗ് എന്ന രീതിയെ ദുരുപയോഗിക്കുന്നു. ഇത്തരം കമ്പനികൾ ആണ് ഈ മേഖലയെ നശിപ്പിക്കുന്നത്. ഇത് എങ്ങനെ എന്ന് നോക്കാം. ഇവിടെ പ്രേത്യേകിച്ചു പ്രോഡക്റ്റ് ആയിരിക്കില്ല പ്രൊമോട്ട് ചെയ്യപ്പെടുന്നത്. മണി വാല്യൂ-ബിസിനസ്-വൻ ലാഭം തുടങ്ങിയവ ആയിരിക്കും കൂടുതൽ ആയി പ്രൊമോട്ട് ചെയ്യപ്പെടുക. പണം മാത്രം ആണ് ഇത്തരം കമ്പനികളുടെ ലക്‌ഷ്യം. അതായത് 100 രൂപ mrp വിലക്ക് ഓപ്പൺ മാർക്കറ്റിൽ ലഭ്യം ആയ പ്രൊഡക്ടുകൾ ഒരു 500 രൂപ വിലയിട്ടങ്ങു വിൽക്കും. ഇപ്പോൾ 100 രൂപ mrp വിലക്ക് ഓപ്പൺ മാർക്കറ്റിൽ ലഭിക്കുന്ന പ്രൊഡക്ടിനു റീറ്റെയ്ൽ ,wholesale മാർജിൻ കുറച്ചു കഴിഞ്ഞാൽ മാക്സിമം 40-45 രൂപ വരും മാനുഫാക്ചട്യൂറിങ് കോസ്ററ് + comapny പ്രോഫിറ്. ഇനി 5 രൂപയോ 10 രൂപയോ കൂടിക്കോട്ടെ 60 രൂപ ഇടാം. അപ്പൊ ചുരുക്കത്തിൽ 60 രൂപ വിലയുള്ള പ്രോഡക്റ്റ് 500 രൂപക്ക് കസ്റ്റമേർകു കൊടുക്കുന്നു. ശരിക്കും മൾട്ടിലെവെലിൽ ആണേൽ 100-60 =40 രൂപ യാണ് നെറ്വർക്കിലെ കസ്റ്റമേഴ്സ് വീതിച്ചു കൊടുക്കുക. ഇവിടെ 440 രൂപ വീതം വക്കുന്നു. ഉപയോക്താവിനെ സംബന്ധിച്ചു 100 രൂപ മണി വാല്യൂ ഉള്ള പ്രോഡക്റ്റ് 500 രൂപക്ക് വാങ്ങുമ്പോൾ 400 രൂപ നഷപെടുന്നു. ഇവിടെ പ്രോഡക്റ്റ് സെയിൽസ് ചെയ്യാൻ വളരെ വിഷമം ആയിരിക്കും. മറിച്ചു ബിസിനസ് അവസരം മാത്രം പറഞ്ഞു നിരവധി ആളുകളെ ആകർഷിച്ചു പണം തട്ടുന്നു. പ്രോഡക്റ്റ് വാല്യൂ കുറവും മണി വാല്യൂ കൂടുതലും ആയിരിക്കും ഇവിടെ കാണാൻ സാധിക്കുക.

യഥാർത്ഥ മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനെസ്സിൽ എപ്പോ സെയിൽസ് നടന്നോ അപ്പോൾ തന്നെയോ അല്ലെങ്കിൽ പ്രത്യേക സമയത്തോ (monthly ,weekly ) പ്രതിഫലം കിട്ടും. തടഞ്ഞു വക്കില്ല. എന്നാൽ മൾട്ടിലെവെലിൽ മണി ചെയിൻ മിക്സ് ചെയ്തു പ്രവർത്തിക്കുന്ന കമ്പനികളിൽ കൂടുതൽ പ്രതിഫലം കിട്ടാൻ നൂറുകണക്കിന് ഡിമാൻഡ്‌സ് ഉണ്ടാകും. ലെഫ്റ് -റൈറ്റ് മാച്ച് ,ടേൺ ഓവർ മാച്ച് , മിനിമം ഇത്ര തുക എങ്കിലും കമ്മീഷൻ ആയാൽ എന്നൊക്കെ. ഇത്തരം കമ്പനികളിൽ വരുന്ന മിക്കവാറും ഡയറക്റ്റ് സെല്ലേഴ്‌സും പണം മോഹിച്ചു മാത്രം വരുന്നവർ ആയിരിക്കും. ജോയിൻ ചെയ്തു കുറച് നാൾ വർക്ക് ചെയ്യും ഒരാളെ ചേർക്കും ..വേറെ ആളുകളെ ചേർക്കാൻ കഴിഞ്ഞില്ലേൽ നിരാശരാകും. ഈ പരിപാടി വേണ്ട എന്ന് വക്കും. ഫലമായി കമ്പനി & upline മാത്രം പ്രോഫിറ് നേടുന്നു. ഭൂരിഭാഗം ഇത്തരത്തിൽ ഫോം ചെയ്യപ്പെടുന്ന കമ്പനികൾ എല്ലാം തന്നെ 3 to 5 years മാക്സിമം 7 years കിട്ടാവുന്ന മാക്സിമം ബിസിനസ് സമാഹരിച്ചു അപ്രത്യക്ഷം ആകുന്ന സ്ഥിതി ആണുള്ളത്. ഒരുപാടു ആളുകളുടെ പണവും സമയവും ഇത്തരം കമ്പനികൾ അപഹരിക്കുന്നു എന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് മാത്രം ആണ് സർകാർ ഈ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. (ഇപ്പോൾ എന്നോട് തോന്നിയ നീരസം പോയെന്നു വിശ്വസിക്കുന്നു)

ഇനിയും നിങ്ങൾ ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയിൽ ജോയിൻ ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കുക എന്ത് പ്രോഡക്റ്റ് & സർവീസ് ആണ് കമ്പനി പ്രൊമോട്ട് ചെയ്യുന്നതെന്ന്. ഈ പ്രോഡക്റ്റ് നിങ്ങൾക്കു ഉപയോഗപെടുമോ ... നിങ്ങളുടെ സുഹൃത്തുകൾക്ക് ഈ പ്രോഡക്ട് വിൽക്കാൻ ശ്രമിച്ചാൽ നിങ്ങൾ പ്രോഡക്റ്റ് വാങ്ങാൻ ചിലവാക്കിയ തുകക്ക് അവർ വാങ്ങാൻ സാധ്യത ഉണ്ടോ. ഓപ്പൺ മാർക്കറ്റിൽ ഈ പ്രോഡക്റ്റ് ലഭ്യം ആണോ ? ലഭ്യം ആണേൽ വില എന്നിങ്ങനെ പല രീതിയിൽ പ്രൊഡക്ടിനെ പറ്റി പഠിച്ച ശേഷം ,പ്രോഡക്റ്റ് ഓക്കേ ആയാൽ കോമ്പൻസേഷൻ പ്ലാൻ കൂടി പഠിച്ച ശേഷം ഇഷ്ടപെട്ടാൽ ..... ഈ കമ്പനിയും പ്രോഡക്റ്റും എനിക്ക് എനിക്ക് പ്രൊമോട്ട് ചെയ്യാൻ പറ്റും എന്ന് ഉറപ്പുണ്ടേൽ മാത്രം ജോയിൻ ചെയ്യുക. തീർച്ചയായും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു ഈ ബിസിനസ് ചെയ്താൽ ചെറിയ ഒരു പ്രയത്നം തുടക്കത്തിൽ ഉണ്ടാകും. പിന്നീട് ഒരു പക്ഷെ പ്രോഡക്റ്റ് ,കമ്പനി, ടീം ഹിറ്റ് ആയാൽ നിങ്ങളുടെ തലവര തെളിയും. ഇതൊന്നും നോക്കാതെ ഈ ബിസിനെസ്സിൽ ചേർന്നാൽ ഭാവിയിൽ എനിക്ക് കിട്ടാൻ പോണ കോടികളും,കാറും ഒരു സ്വപ്‌നം ആയി മാത്രം മാറും എന്ന് മാത്രമല്ല, നിങ്ങൾ മുടക്കിയ പണം ആരൊക്കെയോ ചേർന്ന് വീതം വച്ച് എടുക്കുകയും, ഒരു പട്ടിക്കു പോലും വേണ്ടാത്ത കുറെ പ്രൊഡക്ടുകൾ നിങ്ങളുടെ കട്ടിലിനടിയും,ബെർത്തിലും നിങ്ങളെ നോക്കി ചിരിച്ചോണ്ടിരിക്കുകയും ചെയ്യും. (നിങ്ങൾ ഇതിലേക്ക് ആരെയേലും ചേർത്തിട്ടുണ്ടേൽ അവരുടെ സങ്കടം,തെറി...അത് വേറെ) 

ഇനി ഇത്തരത്തിൽ ബിസിനസ് ചെയ്യാൻ ഒരു കമ്പനിക്കും പറ്റില്ല. ഇനി എല്ലാ കമ്പനികളുടെയും പ്രവർത്തനം സർക്കാർ നിരീക്ഷിക്കും,യഥാർത്ഥ മൾട്ടിലെവൽ മാർക്കറ്റിംഗ് തന്നെ ആണോ ഇവർ ചെയ്യുന്നത് എന്ന് പരിശോധിക്കും. അതിനാൽ തന്നെ ഈ മേഖലയിലേക്ക് നിരവധി ആളുകൾക്ക് കണ്ണും പൂട്ടി കടന്നു വരാനും,തൊഴിൽ ചെയ്യാനും,സമ്പാദിക്കാനും നിരവധി സംരഭകർക്കു ഈ മേഖലയിലേക്ക് കടന്നു വരാനും,ഉത്പന്നങ്ങൾ വിപണനം ചെയ്യാനും ഈ നിയമം കൊണ്ട് കഴിയും. (ഇല്ലെങ്കിൽ ഒരു യഥാർത്ഥ കമ്പനി തുടങ്ങി പ്രോഡക്റ്റ് ഈ രീതി വഴി പ്രൊമോട്ട് ചെയ്യാൻ പോകുന്നവനെയും മണി ചെയിൻ നടത്തിപ്പുകാരൻ ആക്കും, ഇനി ഇത്തരത്തിൽ ഒരു കമ്പനി തുടങ്ങാൻ പോകുന്ന സംരംഭകരെ ..ആഘോഷിക്കൂ. നിങ്ങളുടെ പ്രോഡക്റ്റ് പ്രൊമോട്ട് ചെയ്യാൻ ഇവിടെ അസംഘടിതരായ ലക്ഷകണക്കിന് വർക്ക് ഫോഴ്സ് ഉണ്ട്. നിയമങ്ങൾ ഒകെ പാലിച്ചു ഒരു പ്രോഡക്റ്റും കമ്പനിയും ആയി വാ.. ബാക്കി കാര്യങ്ങൾ ഞങ്ങളേറ്റു) 

ഓൺലൈൻ കാലഘട്ടം അതിന്റെ ഉന്നതിയിൽ ആണ് നില്കുന്നത്. സോഷ്യൽ മീഡിയ വഴി ഇത്തരം പ്രൊഡക്ടുകൾ/ബിസിനസ് ആശയങ്ങൾ പ്രചരിപ്പിക്കാൻ നിമിഷങ്ങൾ മതി. സോഷ്യൽ സെല്ലെർ/നെറ്റ്‌വർക്കർ എന്ന നിലയിൽ ആർക്കും ഈ മേഖലയിൽ പ്രശോഭിക്കാം. തൊഴിലില്ലായ്മ എന്നതിന് ഒരു ശാശ്വത പരിഹാരം ആയി കാണാൻ സാധിക്കില്ലെങ്കിലും ഒരു പരിധിവരെ നമ്മുടെ ഒകെ സാമ്പത്തിക ആവശ്യത്തിനും ഒരു കൈതാങ് ആകാൻ ഈ മേഖലക്ക് കഴിയും എന്നത് തീർച്ചയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം