സോയ – വെജിറ്റബിൾ മീറ്റ്
സസ്യാഹാരികളുടെ മാംസ ഭക്ഷണമായി ആഗോളതലത്തിൽ അറിയപ്പെടുന്ന സോയ ഇന്ന് നിലക്കടല കഴിഞ്ഞാൽ എണ്ണക്കരുവായി ഏറ്റവും അധികം ഉപയോഗിച്ചു വരുന്ന പയറു വർഗമാണ്. മറ്റെല്ലാ പയറു വിളകളെപ്പോലെയും മണ്ണിലെ നൈട്രജന്റെ അളവ് കൂട്ടാൻ കഴിയുന്ന ഇവന്റെ ജന്മ ദേശം കിഴക്കനേഷ്യയാണ്.
താരതമ്യേന പോഷകങ്ങളുടെ അളവു കൂടുതലും വില കുറവും ആയതിനാൽ പോഷക ചികിത്സയുടെ ഭാഗമായി സോയ ധാരാളമായി ഉപയോഗിച്ചു വരുന്നു.
സോയ പോഷകസമൃദ്ധം:
50% വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നാണു വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയർന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ലങ്ങളായ ഗ്ലൈസീൻ, ട്രിപ്റ്റോഫൻ , ലൈസീൻ എന്നിവ അടങ്ങിയതാണ്. 100 ഗ്രാം സോയായിൽ 36 ഗ്രാം പ്രൊട്ടീൻ അടങ്ങിയിരിക്കുന്നു. ഇതിൽ നമുക്ക് ആവശ്യം വേണ്ട 9 അമിനോ അമ്ലങ്ങളും അടങ്ങിയിരിക്കുന്നു. മാംസാഹാരങ്ങളിലേതുപോലെ നിലവാരമുള്ള മാംസ്യമുള്ളതിനാൽ സോയയെ ഒരു സമ്പൂർണമാംസ്യാഹാരം എന്നു പറയാം.
സോയയിലുള്ള 20% കൊഴുപ്പിന്റെ നല്ല ഒരു ഭാഗം കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അനുയോജ്യമായ ട്രൈഗ്ലിസറൈഡുകളും അവശ്യ ഫാറ്റി അമ്ലങ്ങളുമാണ്. നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച് ഡി എൽ കൊളസ്ട്രോൾ കൂടുന്നതിനു സഹായിക്കുന്ന ഒമേഗാ —3 ഫാറ്റി ആസിഡ് ലിനോലെനിക് അമ്ലരൂപത്തിലും ഒമേഗാ —6 ഫാറ്റി ആസിഡ് ലിനോലെനിക് ആമ്ലരൂപത്തിലും സോയയിലുണ്ട്. അതുകൊണ്ടുതന്നെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ ഘട്ടത്തിലും സോയ ഉത്തമമാണ്. സോയബീനിൽ ധാരാളം നാരുകൾ ഉണ്ട്. സോയയിലെ എസോഫ്ളേവോൺ എന്ന ഘടകം ഒരുപാടു രോഗങ്ങൾക്കു പ്രതിവിധിയാണ് . ധാരാളം വിറ്റമിൻ ബി, വിറ്റമിൻ എ (കരോട്ടിൻ), ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും സോയയിലുണ്ട്.
സോയബീൻ പോഷക സമൃദ്ധമെങ്കിലും ഇവയുടെ പയറുരൂപത്തിൽ ധാരാളം പോഷാകാഗിരണവിരുദ്ധ ഘടകങ്ങളായ സാപോണിൻ, ഹീമാഗ്ലൂട്ടിനിൻസ്, ട്രിപ്സിൻ ഇൻഹി ബിറ്റേർസ് ഇവ അടങ്ങിയിരിക്കുന്നതിനാൽ സാധാരണ പയറുവർഗങ്ങൾ പോലെയുള്ള ഇവയുടെ ഉപയോഗം അഭികാമ്യമല്ല. നിത്യജീവിതത്തിന് ആവശ്യമായ പല മിനറലുകളുടെയും ആഗിരണം ഇവ തടയുന്നു. അതിനാൽ സോയാബീനിന്റെ സംസ്കരിച്ചെടുത്ത ഉൽപന്നങ്ങളായ സോയചങ്ക്സ് , സോയാപാൽ, സോയപ്പൊടി , സോയസോസ് , സോയഎണ്ണ, സോയ ഐസോലെറ്റ് പ്രോട്ടീൻ പൌഡർ എന്നിവയാണു ഉത്തമം.
എണ്ണ വേർതിരിച്ചെടുത്ത സോയയിൽ നിന്നാണു സോയചങ്ക്സ് അഥവാ സോയാമീറ്റ് ഉൽപാദിപ്പിക്കുന്നത്. സസ്യാഹാരികൾക്ക് ഇറച്ചിക്കു പകരമുപയോഗിക്കാവുന്ന ഇവയിൽ മാംസത്തിലുള്ളത്രയും പ്രോട്ടീൻ ഉണ്ട്. വെള്ളത്തിൽ വേവിക്കുന്ന തരത്തിൽ ഉണങ്ങിയ ഉരുളകളായാണ് ഇവ വിപണിയിൽ ലഭ്യമാകുന്നത്.
സോയാബീൻ തോടുമാറ്റി കുതിർത്ത് ആവി കയറ്റി, അരച്ച് അരിച്ചെടുത്താണ് സോയാപാൽ ഉണ്ടാക്കുന്നത്. പശുവിൻ പാൽ അലർജി ഉള്ള കുട്ടികൾക്കു ധാരാളം കൊഴുപ്പും മാംസ്യവുമടങ്ങിയ സോയാപാൽ ഒരു ഉത്തമ പകരക്കാരനെങ്കിലും രുചിവിത്യാസം കാരണം ഇതിനോടുള്ള ആഭിമുഖ്യം കുറവാണ്.
നൂഡിൽസിനും പുലാവിനും സൂപ്പിനുമൊക്കെ രുചികൂട്ടാൻ ഉപയോഗിക്കുന്ന സോയാസോസ് , ചില സൂക്ഷ്മങ്ങളായ പ്രവർത്തന പ്രക്രിയ വഴി പുളിപ്പിച്ചുണ്ടാക്കുന്ന വയാണ്. സോയാപ്പൊടി മറ്റു മാവുകൾക്കൊപ്പം ചേർത്തു പോഷകസമൃദ്ധമായ വിഭാവങ്ങളുണ്ടാക്കാം. സോയ പ്രോട്ടീൻ അടങ്ങിയ ധാരാളം സപ്ലിമെന്റുകൾ വിപണിയിൽ ലഭ്യമാണ്. സോയയിൽ നിന്നും പ്രോട്ടീൻ വേർതിരിച്ചെടുക്കുന്നതിന് പല രീതികളും നിലവിലുണ്ട്. അതിൽ ഏറ്റവും മികച്ച രീതിയിൽ അമിനോ അമ്ലങ്ങൾ നഷ്ടപ്പെടാതെ പ്രോട്ടീൻ വേർതിരിച്ചെടുക്കുക എന്നത് വളരെ ദുഷ്കരമായ ഒന്നാണെങ്കിലും ഇങ്ങനെയുള്ള പ്രോട്ടീൻ സപ്ളിമെന്റുകൾ വിപണിയിൽ ലഭ്യമാണ്. ആൽക്കഹോൾ എക്സ്ട്രാക്ഷൻ വഴി സംസ്കരിച്ച പ്രോട്ടീൻ ആണ് ഇന്ന് വിപണിയിൽ കൂടുതലും ഉള്ളത്. ഇവയിൽ അവശ്യ അമിനോ അമ്ലങ്ങളുടെ അളവും ക്വാളിറ്റിയും കുറവായിരിക്കും. ഏറ്റവും നല്ലത് അക്വാ എക്സ്ട്രാക്ഷൻ വഴി വേർതിരിച്ചെടുക്കുന്നവയാണ്. ഇതിന്റെ പരിശുദ്ധി ഏറ്റവും ഉത്തമമായിരിക്കും. ലോകാരോഗ്യ സംഘടന ഇത്തരം മനുഷ്യ നിർമ്മിത പ്രോട്ടീൻ പൗഡറുകൾക്ക് അവയുടെ മികവിനനുസരിച്ചും ശരീരത്തിൽ ആഗിരണം ചെയ്യുന്നതിനും മറ്റുമുള്ള കഴിവിനെ പരിഗണിച്ചും ഒരു ഗ്രേഡിംഗ് നൽകിയിട്ടുണ്ട്. PDCAAS (Protein digestibility corrected amino acid score) ആണിത്. അതിന്റെ ഏറ്റവും കൂടിയ സ്കോർ 1.0 ആണ്. ഇത്തരം പ്രോട്ടീൻ പൗഡറുകൾ ഇന്ന് വിപണിയിൽ ഉള്ളത് Nutrilite പ്രോട്ടീൻ പൗഡർ മാത്രമേ ഉള്ളൂ
ഇൻസുലിൻ പ്രതിരോധത്തെ ചെറുക്കുമെന്നതിനാൽ പ്രമേഹരോഗികൾക്കു സോയ ഫലപ്രദമാണ്. ഇത് രക്തത്തിൽ നല്ല കൊളസ്ട്രോൾ കൂട്ടുന്നു. സോയയിൽ ധാരാളമുള്ള ഫൈറ്റോ ഈസ്ട്രജനുകൾ സ്ത്രീകളിൽ സ്തനാർബുദ പരിരക്ഷ നൽകുന്നു. തൈറോയിഡ് രോഗികൾ സോയ ദിവസേന കഴിക്കുന്നത് അഭികാമ്യമല്ല. സോയായിൽ ചില അലർജി ജന്യ ഘടകങ്ങളുള്ളതുകൊണ്ടു തന്നെ അവയുടെ ഉപയോഗം വഴി ചിലർക്കെങ്കിലും ശരീരത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ദേഹമാസകലം ചൊറിഞ്ഞു തടിക്കുക, ചുവക്കുക, ചർദി, വയറിളക്കം എന്നിവയെല്ലാം സോയ അലർജിയുടെ ലക്ഷണങ്ങളാണ്. ദിവസവും 25 ഗ്രാം എങ്കിലും ഐസോലേറ്റഡ് സോയ പ്രോട്ടീൻ കഴിക്കുകയും നല്ല വ്യായാമ/ഭക്ഷണ ശീലം പിൻതുടരുകയും ചെയ്താൽ ഹൃദയാരോഗ്യം സംരക്ഷിക്കാമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ