പുതിയതായി ഡയറക്ട് സെല്ലിംഗ്ൽ ജോയിൻ ചെയ്തവരുടെ ശ്രദ്ധയ്ക്ക്.
90% വ്യക്തികളും ഈ ബിസിനസ്സ് ൽ പിടിച്ചു നിൽക്കാത്തതിന്റെ കാരണങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. 1. യാഥാർത്ഥ്യ ബോധമില്ലാതെ കടന്നു വരുന്നു... പെട്ടെന്നു പണമുണ്ടാക്കാം എന്ന ധാരണയിലാണ് ഭൂരിഭാഗം പേരും കടന്നു വരുന്നത്. സൗജന്യമായി കിട്ടിയതു കൊണ്ടു മാത്രം ആണ് പലരും ഇവിടേക്ക് എത്തി നോക്കിയതു പോലും. പ്രതീക്ഷകൾ തെറ്റുന്നതുകൊണ്ടാണ് പലരും മതിയാക്കി സ്ഥലം വിടുന്നത്. തെറ്റായ പ്രതീക്ഷകൾ വച്ചു പുലർത്തുന്നതുകൊണ്ട് നിരാശരാകുന്നു എന്നതാണ് യാഥാർത്യം... ഇത് മറ്റൊരു ജോലി പോലേ അല്ല. ഇത് ഒരു ശമ്പളത്തിന്റെ replacement ഉം അല്ല. പിന്നെയോ ? അദ്ധ്വാനം ആവശ്യമുള്ള ഒരു business system build ചെയ്യലാണ്. ഒരു business project ആദ്യം പൂർത്തിയാക്കിയാലേ പണം വരവ് ഉണ്ടാകുകയുള്ളൂ. ഇതിന് ഒരു ജോലിക്കാരന്റെ മാനസികാവസ്ഥ അനുയോജ്യമല്ല. ആരോ ഓടിക്കുന്ന ബസ്സിലെ വെറും ഒരു യാത്രക്കാരനായി കഴിഞ്ഞു കൂടി വല്ലതും തടയുമോ എന്ന മാനസികാവസ്ഥയാണ് 90% തൊഴിലാളികൾക്കും ഉള്ളത്. ഇവിടെ വേണ്ടത് ഒരു സംരഭകന്റെ മാനസികാവസ്ഥയിൽ ഉത്തരവാദിത്തവും ചുമതലയും സ്വയം ഏറ്റെടുത്ത് നടത്തലാണ്.... 2. ഒരു Network ന്റെ ശരിയായ മൂല്യം തിരിച്ചറിയാനാകാതെ പോകുന്നു... ...