ബീറ്റ്റൂട്ട് ജ്യൂസ്


രക്തമുണ്ടാവാൻ മാത്രമല്ല ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റ് റൂട്ട് കഴിക്കുന്നത്‌ രക്തം വര്ധിക്കാൻ വേണ്ടി മാത്രമാണ് എന്ന് ഒരു പൊതുധാരണയുണ്ട് എന്നാൽ പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും, ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും എന്തിന് ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.ബീറ്റ്‌റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.പ്രായം കൂടുന്തോറും പല കാര്യങ്ങളും മറന്നു പോകുന്നു. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ മതി. ഇങ്ങനെ പല ഗുണങ്ങളും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.
ഹൃദയത്തിന്
ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു.
കായികതാരങ്ങള്‍ക്ക്
പേശികളിലേക്കുള്ള രക്തചക്രമണം കൂടുന്നത് കായികക്ഷമത വര്‍ദ്ധിപ്പിക്കും. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചാല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് 90 മിനിട്ടും കളം നിറഞ്ഞു കളിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
ഹൃദയത്തിന്
രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്ക്കാനും ബീറ്റ്‌റൂട്ടിലെ നൈട്രേറ്റിനു കഴിവുണ്ട്.
രക്തക്കുഴലുകള്‍ക്ക്
ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്‌സൈഡായി മാറും. നൈട്രിക് ഓക്‌സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. ഇതുമൂലം രക്തചംക്രമണം സുഗമമാകുന്നു.
ബുദ്ധിഭ്രംശം
ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.
കൊളസ്‌ട്രോള്‍
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റീട്ട് ജ്യൂസ് കുടിച്ചാല്‍ മതി.
പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇതിനു കഴിവുണ്ട്.
ക്യാന്‍സര്‍
ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കാം. ക്യാന്‍സര്‍ കോശങ്ങളോട് പോരാടാന്‍ ഇതിന് കഴിവുണ്ട്.
പ്രായമായവര്‍ക്ക്
പ്രായമായവരില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടുമെന്നാണ് പറയുന്നത്.
ഹെല്‍ത്തി ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. വെള്ളം, പഞ്ചസാര, ഇഞ്ചി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാല്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. ചൂട് ആറിയതിനുശേഷം കുടിക്കാം. ഇത്തരത്തിലും ബീറ്റ്‌റൂട്ട് ജ്യൂസ് ഉണ്ടാക്കാം.
ന്യൂട്രിലൈറ്റ് ബി നാച്ചുറൽ എബിസി, പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ എന്നിവയുടെ ബി പ്രകൃതിദത്ത ഗുണവും ന്യൂട്രിലൈറ്റ് ശാസ്ത്രീയ വൈദഗ്ധ്യവും സംയോജിപ്പിച്ച് നിങ്ങളുടെ പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്ന ക്ലിനിക്കലി തെളിയിക്കപ്പെട്ട ചേരുവയുള്ള ഒരു പാനീയം നിങ്ങൾക്ക് കൊണ്ടുവരുന്നു. സാധാരണ ദഹനവ്യവസ്ഥ നിലനിർത്തുന്നതിന് പേരുകേട്ട ഡയറ്ററി ഫൈബറിന്റെ ഗുണം ഈ പാനീയത്തിലുണ്ട്.
നിങ്ങളുടെ പഴം പാനീയം നിങ്ങൾക്ക് എല്ലാ ദിവസവും ആവശ്യമായ പോഷകാഹാരം നൽകുന്നുണ്ടോ? സാധാരണ പാനീയത്തിൽ നിന്ന് #NutriBev-ലേക്ക് പരിണമിക്കാനുള്ള സമയമാണിത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് പോഷകാഹാരവും രുചിയും നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഇത്തരത്തിലുള്ള ആദ്യ പാനീയം. പഴം, പച്ചക്കറികൾ, നാരുകൾ എന്നിവയുടെ ബി പ്രകൃതിദത്തമായ ഗുണവും ന്യൂട്രിലൈറ്റ് ശാസ്ത്രീയ വൈദഗ്ധ്യവും സംയോജിപ്പിച്ച് ന്യൂട്രിലൈറ്റ് ബി നാച്ചുറൽ എബിസി അവതരിപ്പിക്കുന്നു, നിങ്ങളുടെ പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്ന ക്ലിനിക്കലി തെളിയിക്കപ്പെട്ട ചേരുവയുള്ള ഒരു പാനീയം നിങ്ങൾക്ക് ലഭ്യമാക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം