പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ടൂത്ത് ബ്രഷ്

ഇമേജ്
ടൂത്ത് ബ്രഷ് ഇന്ന് ലോകത്തിന്റെ മുഴുവൻ ശീലമാണ്. എന്നാൽ പല്ല് വൃത്തിയാക്കാനായി മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ഉപകരണമല്ല ഇത്. ഏതാണ്ട് 5,000 വർഷങ്ങൾക്കു മുമ്പുതന്നെ പ്രാചീന ഈജിപ്തുകാർ വായ വൃത്തിയാക്കാനായി ‘ടൂത്ത് സ്റ്റിക്ക്’ ഉപയോഗിച്ചിരുന്നു. ചിലയിനം കുറ്റിച്ചെടികളുടെ കമ്പുകളായിരുന്നു ഇവ. പിന്നീട് സുഗന്ധമുള്ളതും ഔഷധഗുണമുള്ളതുമായ ചെടികളുടെ തണ്ടുകള്‍ ഇതിനായി ഉപയോഗിച്ചുതുടങ്ങി.‌ ഇന്ന് കാണുന്നതരം ‘ബ്രിസിലു’കൾ, അഥവാ നാരുകളുള്ള ടൂത്ത് ബ്രഷുകൾ ആദ്യമായി ഉപയോഗിച്ചത് ചൈനക്കാരാണ്; 11–ാം നൂറ്റാണ്ടിൽ. 1780–ൽ ഇംഗ്ലീഷുകാരനായ വില്യം ആഡിസ് എല്ലിൻകഷണത്തിന്മേൽ മൃഗരോമങ്ങൾ പ്രത്യേക രീതിയിൽ വച്ചുപിടിപ്പിച്ച് ഒരു മോഡേൺ ‘ടൂത്ത് ബ്രഷ്’ ഉണ്ടാക്കി. പിന്നീട് മരവും ലോഹവുമൊക്കെ ഉപയോഗിച്ചുള്ള ബ്രഷുകൾ രംഗത്തെത്തി. വൃത്തിയാവാന്‍ എത്ര സമയം ബ്രഷ് ചെയ്യണം?     ചൈനയിലും പ്രാചീന ഭാരതത്തിലുമൊക്കെ പല രീതിയിലുള്ള പ്രാചീന ബ്രഷുകൾ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ മോഡലിന്റെ കണ്ടുപിടിത്തം വില്യം ആഡിസിന് അവകാശപ്പെട്ടതാണ്. ബ്രഷ് ഉപയോഗത്തെ കുറിച്ച് അറിയാൻ ചില കാര്യങ്ങളിതാ.. 1.ശരിയായ ബ്രഷ് എങ്ങനെ തിരഞ്ഞെടുക്കും ? ബ്രിസിലുകളുടെ വ്യാസ...

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ

ഇമേജ്
കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്‌.  അതുകൊണ്ട്‌ തന്നെ ഹൃദയസ്‌തംഭനവും ഹൃദ്രോഗവും കുറയ്‌ക്കാനും ഇവ സഹായിക്കും. വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും വെളുത്തുള്ളിയും നാരങ്ങാനീരും ഒരുമിച്ച് കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു ചെറിയ കുട്ടികള്‍ക്ക് ഒരു അല്ലി വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാല്‍ നല്‍കുന്നത് വിരശല്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വയറിന് സുഖം പകരുകയും ചെയ്യും. വില്ലൻ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി . കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ് ന്യൂട്രിലൈറ്റ് ഗാർലിക് ഹൃദയാരോഗ്യത്തിന് സുരക്ഷിതവും പ്രകൃതിദത്തവുമായ മാർഗ്ഗം നൽകുന്നു.  വെളുത്തുള്ളിയിലെ പ്രധാന സജീവ ഘടകമായ അല്ലിസിൻ ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ലിപിഡിന്റെ അളവ് സാധാരണ പരിധിക്കുള്ളിൽ നിലനിർത്താൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കാവുന്ന ചില അബദ്ധങ്ങൾ ഒഴിവാക്കാം

ഇമേജ്
ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ ആളുകൾ പലപ്പോഴും ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം. ⊰᯽⊱┈──╌❊╌──┈⊰᯽⊱ 2022 നമ്മുടെ വാതിൽപടിയിലെത്തി നിൽക്കുകയാണ്. ആളുകൾ അവരുടെ പുതുവർഷ തീരുമാനങ്ങളെടുക്കാൻ ഒരുങ്ങുന്ന സമയം. ശരീരഭാരം കുറയ്ക്കുക എന്നത് പല വ്യക്തികളുടെയും മുൻ‌ഗണനയാണ്. ബോഡി ഫിറ്റ്നസ് (Body Fitness) ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള വ്യക്തിത്വത്തെ തന്നെ മാറ്റിമറിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി (weight loss) നിരവധി മാര്‍ഗങ്ങളും ടിപ്പുകളും ഇന്റര്‍നെറ്റില്‍ വ്യാപകമായി ലഭ്യമാണ്. എന്നാൽ അവയെല്ലാം എല്ലാവരിലും എല്ലായ്‌പ്പോഴും പ്രായോഗികമാകണമെന്നില്ല. എന്നാല്‍ ആരോഗ്യകരമായ ആഹാരവും പതിവ് വ്യായാമവും (exercise) പിന്തുടരുന്നില്ലെങ്കില്‍ ഒന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. കഠിനമായ വ്യായാമത്തിനും ഡയറ്റിനും (diet) പുറമെ, ശരീരഭാരം കുറയ്ക്കുന്നതില്‍ നിങ്ങളുടെ ദിനചര്യയും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ചില ജീവിതശൈലികള്‍ (lifestyles) പിന്തുടരുന്നത് ഭാരം കുറയ്ക്കൽ എളുപ്പത്തിലാക്കും. ആയുര്‍വേദ വിദഗ്ധ ഡോ.ദിക്ഷ ഭാവ്‌സര്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ശരീരഭാരം കുറയ്ക്കാന്...

ബീറ്റ്റൂട്ട് ജ്യൂസ്

ഇമേജ്
രക്തമുണ്ടാവാൻ മാത്രമല്ല ബീറ്റ്‌റൂട്ട് ജ്യൂസ് ബീറ്റ് റൂട്ട് കഴിക്കുന്നത്‌ രക്തം വര്ധിക്കാൻ വേണ്ടി മാത്രമാണ് എന്ന് ഒരു പൊതുധാരണയുണ്ട് എന്നാൽ പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടും ഗുണങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും, ബ്ലഡ് ഷുഗര്‍ നിയന്ത്രണത്തിനും ക്യാന്‍സറിനും എന്തിന് ബുദ്ധിഭ്രംശത്തിനുള്ള ചികിത്സയ്ക്കുപോലും അത്യുത്തമമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.ബീറ്റ്‌റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.പ്രായം കൂടുന്തോറും പല കാര്യങ്ങളും മറന്നു പോകുന്നു. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ മതി. ഇങ്ങനെ പല ഗുണങ്ങളും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. ഹൃദയത്തിന് ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. കായികതാരങ്ങള്‍ക്ക് പേശികളിലേക്കുള്ള രക്തചക്രമണം കൂടുന്നത് കായികക്ഷമത വര്‍ദ്ധിപ...

അശ്വഗന്ധ

ഇമേജ്
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന് ഒരു ഔഷധ സസ്യമാണ് അമുക്കുരം. : ശാസ്ത്രീയനാമം. Withania Somnifera, വിഥാനിയ കുടുംബം: സോളനേസ്യേ ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ്‌.  ആയുർവേദത്തിൽ ‍ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ്‌ മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു രസം :തിക്തം, കഷായം ഗുണം :സ്നിഗ്ധം വീര്യം :ഉഷ്ണം വിപാകം :മധുരം ഈ ഔഷധസസ്യം ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും ഔഷധാവശ്യങ്ങൾക്കായി കൃഷിചെയ്തു വരുന്നു.  ഏകദേശം ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം 3-4 കൊല്ലം കൊണ്ട് നശിച്ചുപോകുന്നു. ശാഖകൾ ഉണ്ട്. ചെടി മുഴുവനായും രോമാവൃതമാണ്. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്.  തൈകൾ നട്ടാണ്‌ കൃഷി ചെയ്യുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ തൈകൾ തമ്മിൽ ഏകദേശം 30 മുതൽ 40 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്.  തൈകൾ നട്ട് 6 മാസം കൊണ്ട് വിളവെടുപ്പിന്‌ പാകമാകും. ഇതിൽ ഉണ്ടാകുന്ന കായകൾ പഴ...

തണുപ്പ് കാലത്തെ ചര്‍മപ്രശ്നങ്ങൾ

തണുപ്പ് കാലത്ത് ചര്‍മം വലിയുക, ചുണ്ട് വരണ്ട് പൊട്ടുക തുടങ്ങി കാത്തിരിക്കുന്നത് നിരവധി ചര്‍മപ്രശ്നങ്ങളാണ്.സ്വതവേ വരണ്ട ചര്‍മമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. മഞ്ഞുകാലം അവര്‍ക്ക് പേടിസ്വപ്നമായിരിക്കും. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലത്തോട് പൊരുതുന്നത്. മഞ്ഞുകാലമായാല്‍ ചര്‍മം ഏതുതരത്തിലുള്ളതാണെങ്കിലും പൊതുവെ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന ചുണ്ടുകള്‍ പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തും. ലിപ്സ്റ്റിക് സ്ഥിരമായി ഇടുന്നവരാണെങ്കില്‍ പ്രശ്നങ്ങള്‍ കുറേക്കൂടി രൂക്ഷമാകും. എന്നാല്‍ ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ചില പൊടിക്കൈകളുണ്ട്. കാലാവസ്ഥയ്ക്ക് പുറമെ വൈറ്റമിന്‍ കുറവ്, സോപ്പ്, പൗഡര്‍, മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ മുഖേനയും ചുണ്ട് വരണ്ട് പൊട്ടാം. അതുപോലെ തന്നെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമെത്തുന്നില്ലെങ്കിലും ചുണ്ട് 'ഡ്രൈ' ആകാം. ചുണ്ട് പൊട്ടുന്നത് തടയാന്‍ ലിപ് ബാമുകള്‍ മഞ്ഞുകാലത്ത് പതിവാക്കാം. ലിപ് സ്റ്റിക്ക് ഉപയോഗിക്കുന്നവരാണെങ്...

അത്താഴം എങ്ങനെ

വയറുനിറയെ അത്താഴം കഴിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ അത്തരമൊരു ഭക്ഷണരീതി ഒരു തരത്തിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ല. മാത്രമല്ല വലിയ ദോഷമാകുകയും ചെയ്യും. അത്താഴം എപ്പോഴും ലഘുവായിരിക്കണം. ➤ അത്താഴം കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. എത്രയും നേരത്തെ അത്താഴം കഴിക്കുന്നതാണ് ഉചിതം. ➤ രാത്രി ഏഴിനു മുമ്ബ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി. രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാന്‍ കാരണമാകുകയും ചെയ്യും. ➤ ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ് അത്താഴം കഴിക്കണം. ➤ കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണമാണ് അത്താഴത്തിന് അനുയോജ്യം. ➤ സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം ➤ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്. രാത്രി ചോറ് കഴിക്കുന്നത് അത്ര നല്ലതല്ല.

അലർജി തുമ്മൽ ഇനി ഉണ്ടാവില്ല

ഇമേജ്
നിരവധി പേര്‍ക്ക് ഉണ്ടാകുന്ന ഒരു പ്രശ്നം .തുമ്മലിന്റെ ശക്തിയില്‍ ചിലര്‍ക്ക് മല മൂത്രങ്ങള്‍ അറിയാതെ പോകും .ഇന്നത്തെ ഭക്ഷ്യ വസ്തുക്കള്‍ മോശം ആയത് കാരണം ശരീരത്തില്‍ ആവശ്യത്തിനുള്ള രക്തം ,ശരീര ബലം ഉണ്ടാകില്ല.  തുമ്മല്‍ സ്ഥിരമായി ഉള്ളവര്‍ ആപ്പിള്‍ ,ബീറ്റ് റൂട്ട് ,കാരറ്റ് ജ്യൂസ് കുടിക്കണം.   മോരോ തൈരോ കഴിക്കരുത്.  പഞ്ഞി മെത്തയില്‍ കിടക്കണം.  മുറിയില്‍ ശുദ്ധ വായൂ കേറണം.  സത്ത് കൂടുതല്‍ ഉള്ള ഭക്ഷണം കഴിക്കണം.  തലയില്‍ തേക്കാന്‍ ശുദ്ധമായ വെളിച്ചെണ്ണ നല്ലത്.  ഭക്ഷണത്തില്‍ നാടന്‍ പശുവിന്റെ നെയ്യ് ഉള്‍പെടുത്താം.  പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം . മരുന്നുകള്‍ : 1.അകത്തിയുടെ ഇളം ഇല അരച്ച ചാര്‍ - ഒരു സ്പൂണ്‍ 2.കുരുമുളക് -7 എണ്ണം 3.ജീരകം -ഒരു സ്പൂണ്‍ 4.തേന്‍ - ആവശ്യത്തിനു ചെയ്യണ്ട വിധം : കുരുമുളക് പൊടിച്ചു , ജീരകം , ചതച്ചു അകത്തി ഇല ചാറില്‍ ചേര്‍ത്തു രാവിലെ കുടിക്കുക.തുടര്‍ന്ന് 3 ദിവസം കഴിക്കുക , വ്യത്യാസം വന്നാല്‍ മരുന്ന് ശരീരത്തില്‍ പിടിക്കുന്നു. അങ്ങനെ എങ്കില്‍ തുടര്‍ന്ന് 48 ദിവസം വരെ കഴിച്ചാല്‍ തുമ്മലിന്റെ പ്രശ്നമേ മാറും. 3 ദിവസത്തിൽ വ്യത്യാസം വരു...

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഇമേജ്
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയില്‍ നിന്ന് കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുമ്പ് അത്യന്താപേക്ഷിതം. വിളർച്ചയുള്ളവരിൽകടുത്ത ക്ഷീണം, തലകറക്കം, എന്നിവ ക്രമേണ പ്രകടമാകുന്നു. വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കാണാറുള്ളത്.  രക്തസ്രാവം, ക്യാന്‍സര്‍,...

രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുതലുണ്ടോ

അമിതമായാല്‍മാറി ക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആസിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്.ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം. കാരണങ്ങള്‍ ➨പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം. ➨മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വ...

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ

ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തിൽ നാരങ്ങാവെള്ളം ഉണ്ടാക്കാം. തിളപ്പിച്ച നാരങ്ങാ വെള്ളം ആണ് അതിലൊന്ന്. സാധാരണ വെള്ളത്തിനും തണുത്ത വെള്ളത്തിനും പകരം തിളപ്പിച്ച വെള്ളമാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്.   വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. ഒരു നാരങ്ങയുടെ ജ്യൂസിൽ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ഡെയിലി വാല്യൂ (DV) വിന്റെ 21 ശതമാനം അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്.  19 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ദിവസം 75 മി.ഗ്രാം വൈറ്റമിൻ സി യും പുരുഷന്മാർക്ക് 90 മി.ഗ്രാം വൈറ്റമിൻ സി യും ഒരു ദിവസം ആവശ്യമാണ്. തിളപ്പിക്കുമ്പോൾ പോഷക ഗുണങ്ങൾ കുറയും എന്നാൽ ചില പഠനങ്ങൾ പറയുന്നതെങ്കിലും തിളപ്പിച്ച നാരങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഗുണമാണ്.  ചർമത്തിന് ആ...

മുന്തിരി ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ്

ഇമേജ്
വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരിയിലെ പോളിഫിനോളിന്‍റെ അംശം വിഷാദ രോഗത്തെ തടയുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം,പാന്‍ക്രിയാസ്,വായ,പ്രോസ്‌റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.മുതിര്‍ന്നവരിലുണ്ടാകുന്ന ടൈപ്പ്-II പ്രമേഹം തടയാന്‍ മുന്തിരിയുള്‍പ്പെടെ ചില പഴങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്‌വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയ...

ചർമം സംരക്ഷിക്കാം, സൗന്ദര്യം വീണ്ടെടുക്കാം

ഇമേജ്
ആർക്കും ഒന്നിനും സമയമില്ലാത്ത കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നത്. തിരക്കുകൾ കാരണം ജീവിതത്തിലെ പ്രധാനപ്പെട്ട പലതും നമ്മൾ മറന്നു പോകുന്നു. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ചർമസംരക്ഷണം. ഇതിന്റെ ഫലമായി മുഖക്കുരു, കറുത്തപാടുകൾ, കണ്ണിനു ചുറ്റിലുമുള്ള തടിപ്പ് എന്നിവ ഇല്ലാത്തവരുടെ എണ്ണം കുറഞ്ഞു വരുന്നു. ഇതൊക്കെ വലിയ കാര്യമാണോ എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ  ചർമസംരക്ഷണം പ്രധാനപ്പെട്ടതാണ്. ചർമസംരക്ഷണത്തിലെ ചെറിയ ചില ശീലങ്ങൾക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ.  ∙ ചർമത്തിനനുസരിച്ച് പ്രൊഡക്ട്സ് ചർമത്തിന്റെ സ്വഭാവമനുസരിച്ച് സ്കിൻ കെയർ പ്രൊഡക്ടുകൾ തിരഞ്ഞെടുക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. അല്ലെങ്കിൽ ഇത് ചർമത്തിൽ വിപരീത ഫലം ചെയ്യും. മാർക്കറ്റിൽ സ്കിൻ കെയർ പ്രൊഡക്ടുകൾക്ക് യാതൊരു ക്ഷാമവുമില്ല. എന്നാൽ ഇവയിൽ സൾഫേറ്റ് പോലുള്ള രാസവസ്തുക്കൾ അടങ്ങിയ പ്രൊഡക്ടുകളാണ് കൂടുതലും. ഇവ ഭാവിയിൽ ചർമത്തിന് ദോഷമായി മാറാനുള്ള സാധ്യത ഏറെയാണ്. പ്രകൃതിദത്തവും ഓർഗാനിക്കുമായ വസ്തുക്കൾ അതായത് വേപ്പ്, തേൻ, കറ്റാർവാഴ തുടങ്ങിയവ കൊണ്ട് നിർമിച്ച സ്കിൻ കെയർ പ...