പുരുഷന്മാര്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കാം...
*ആരോഗ്യത്തിന് സഹായിക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. ഇതിലൊന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടില്‍ പല പോഷകങ്ങളുമുണ്ട്.* പലതും അധികം ഇഷ്ടപ്പെടാത്ത ഈ ഭക്ഷണ വസ്തു പല വൈറ്റമിനുകളുടേയും പ്രധാന ഉറവിടവുമാണ്. ഫോളിക് ആസിഡ്, അയേണ്‍ എന്നിവ ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയയുള്ളവര്‍ക്കു ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു, പുരുഷന്മാര്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യപരമായ പല ഗുണങ്ങളും ഇതിവര്‍ക്കു നല്‍കും. *സെക്‌സ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ബീറ്റ്‌റൂട്ട് നല്ലൊരു ഭക്ഷണം തന്നെ. പുരാതന റോമാക്കാര്‍ ബീറ്റ്‌റൂട്ട് സെക്‌സിനു ചേര്‍ന്ന ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.* പുരുഷന്മാര്‍ക്ക് നാച്വറല്‍ വയാഗ്രയുടെ ഗുണം നല്‍കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. പല പുരുഷന്മാര്‍ക്കും മാനസികമായപ്രശ്‌നങ്ങള്‍ വരെയുണ്ടാക്കുന്ന, ആത്മവിശ്വാസംനഷ്ടപ്പെടുത്തുന്ന ഒന്നാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം ലൈംഗികായവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ്...